പാകിസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. മുന്‍ പാകിസ്ഥാന്‍ ചീഫ് ജസ്റ്റിസായ ഗുല്‍സാര്‍ അഹമ്മദിനെ കാവല്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഇമ്രാന്‍ ഖാന്‍ ശുപാര്‍ശ ചെയ്തു. കാവല്‍ പ്രധാനമന്ത്രിയെ നിശ്ചയിക്കുന്നത് വരെ ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്ന് പ്രസിഡന്റ് അരിഫ് അല്‍ഫി നേരത്തെ അറിയിച്ചിരുന്നു. കാവല്‍ പ്രധാനമന്ത്രിയെ ശുപാര്‍ശ ചെയ്യാന്‍ ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാനും പ്രതിപക്ഷ നേതാവ് ഷഹബാസ് ഷരീഫിനും പ്രസിഡന്റ് കത്തയച്ചിരുന്നു. ഭരണഘടന അനുസരിച്ച് ദേശീയ അസംബ്ലിയും ഫെഡറല്‍ കാബിനറ്റും ഞായറാഴ്ച പിരിച്ചുവിട്ടതായും കത്തില്‍ പറയുന്നു.
അതേസമയം അവിശ്വാസ വോട്ടെടുപ്പ് തടഞ്ഞ് സര്‍ക്കാര്‍ പിരിച്ചുവിട്ട പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭാവി സുപ്രീം കോടതി വിധിയെ ആശ്രയിച്ചായിരിക്കും. അവിശ്വാസപ്രമേയത്തിലൂടെ സര്‍ക്കാരിനെ പുറത്താക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു ഇമ്രാന്‍ ഖാന്റെ അപ്രതീക്ഷിത നടപടി. എന്നാല്‍ പ്രമേയ വോട്ടെടുപ്പ് തടഞ്ഞുകൊണ്ടുള്ള ഇമ്രാന്‍ ഖാന്റെ നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയെ സമീപിച്ചു. പ്രധാനമന്ത്രിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ചാണ് പ്രതിപക്ഷം കോടതിയെ സമീപിച്ചത്. കോടതി വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും തീരുമാനം വൈകുകയായിരുന്നു.
English Summary:Uncertainty in Pakistan; Supreme Court to decide Imran Khan’s verdict
You may also like this video