Site iconSite icon Janayugom Online

അബ്ദുറഹീമിന്റെ മോചനത്തിൽ അനിശ്ചിതത്വം: കേസ് വീണ്ടും മാറ്റി

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനം വൈകും. ഇത് അഞ്ചാം തവണയാണ് കേസ് മാറ്റി. ഇന്ന് റിയാദ് ക്രിമിനൽ കോടതിയിൽ രാവിലെ 11.30ന് വാദം തുടങ്ങിയെങ്കിലും പൂർത്തിയായില്ല. കേസ് പഠിക്കാനായി വീണ്ടും മാറ്റിയിരിക്കുകയാണ്. ജനുവരി 15ന് യുഎഇ പ്രാദേശിക സമയം രാവിലെ 8ന് കേസ് വീണ്ടും പരി​ഗണിക്കുമെന്നാണ് വിവരം.

1.5 കോടി റിയാൽ മോചനദ്രവ്യം നൽകിയതോടെ വധശിക്ഷ ജൂലൈ 2ന് റദ്ദാക്കിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് തടവ് അടക്കമുള്ള ശിക്ഷകളിലാണ് കോടതി തീരുമാനം എടുക്കേണ്ടത്. ഇതിന്റെ വാദമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു സിറ്റിംഗിലും ഇത് സംബന്ധിച്ച് വാദം നടന്നിരുന്നു. ഏതാനും ദിവസം മുമ്പ് കേസിൽ വാദം നടന്നിരുന്നു. പിന്നീട് കേസ് വീണ്ടും പരിഗണിച്ചെങ്കിലും കോടതി ചേരാത്തതിനാൽ കേസ് പരിഗണിച്ചിരുന്നില്ല. ഇരുഭാഗത്തിന്റെയും അഭിഭാഷകർ നിയമസഹായ വിദഗ്ധരും ഇന്ന് കോടതിയിൽ എത്തിയിരുന്നെങ്കിലും ഇന്ന് വീണ്ടും കേസ് മാറ്റിവയ്ക്കുകയായിരുന്നു. 

Exit mobile version