Site iconSite icon Janayugom Online

അനാഛാദനം ചെയ്യാത്ത മത്സ്യകന്യക: പ്രതിമ പ്രകോപനം സൃഷ്ടിക്കുന്നതെന്ന് വിമര്‍ശനം

തെക്കന്‍ ഇറ്റലിയില്‍ കുട്ടികളുടെ പാര്‍ക്കിലെ പ്രതിമയെച്ചൊല്ലി പ്രതിഷേധം രൂക്ഷമാകുന്നു. മോണോപൊളിയിലെ മത്സ്യകന്യകയുടെ പ്രതിമയാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. പ്രതിമ പ്രകോപനം സൃഷ്ടിക്കുന്നതെന്ന് ചൊല്ലിയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. നോബൽ സമ്മാനം നേടിയ ഇറ്റാലിയൻ ശാസ്ത്രജ്ഞന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്.

മോണോപൊളിയിലെ ലൂയിജി റോസ്സോ ആർട്ട് സ്കൂളിലെ വിദ്യാർത്ഥികളാണ് പ്രതിമ നിര്‍മ്മിച്ചത്. നിര്‍മ്മാണ സമയത്തെടുത്ത പ്രതിമയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് ഇതിനെതിരെ വിമര്‍ശനം ശക്തമായത്. അതേസമയം പ്രതിമയെ പിന്തുണച്ചും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.വികാരപരമായി കാണേണ്ടതില്ലെന്നും കലാപരമായി മാത്രം കണ്ടാല്‍മതിയെന്നും ചിലര്‍ പ്രതികരിച്ചു.

അതേസമയം പ്രതിമ ഇതുവരെ ഔദ്യോഗികമായി അനാച്ഛാദനം ചെയ്തിട്ടില്ല.

Eng­lish Sum­ma­ry: Uncir­cum­cised Mer­maid: Crit­i­cized as caus­ing outrage

You may also like this video

Exit mobile version