Site iconSite icon Janayugom Online

‘അമ്മാവൻ വഴക്ക് പറഞ്ഞു’;16കാരന്‍ സർക്കാർ ബസിന്റെ ചില്ലുകൾ തകർത്തു; വടിവാൾ വീശി ആക്രമണം

മുംബൈയിൽ 16കാരന്‍ സര്‍ക്കാര്‍ ബസിന് നേരെ വടിവാൾ വീശി ആക്രമണം നടത്തി. ഡ്രൈവറെ വാൾ കാണിച്ചു ഭീഷണിപ്പെടുത്തുകയും ബസിന്റെ ചില്ലുകൾ തകർക്കുകയും ചെയ്തു. തന്റെ അമ്മാവൻ വഴക്ക് പറഞ്ഞതാണ് പ്രകോപന കാരണമെന്ന് പൊലീസ് പറഞ്ഞു. സമീപത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളുടെയും ചില്ലുകൾ തകർത്തു. അതേസമയം അക്രമി സ്ഥിരം കുറ്റവാളി എന്ന് പൊലീസ് അറിയിച്ചു. ബസ് ഡ്രൈവർക്ക് പരിക്കേൽക്കുകയും പൊതു വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്‌തതായി പൊലീസ് അറിയിച്ചു. ബസ് ഡ്രൈവർ പൊലീസിന് പരാതി നൽകി. ബസിന്റെ മുൻ ഭാഗം തകർത്തതായും ഏകദേശം 70,000 രൂപയുടെ നാശനഷ്ടമുണ്ടായതായും പൊലീസ് അറിയിച്ചു. തുടർന്ന് പ്രതി ഓട്ടോറിക്ഷയും വാട്ടർ ടാങ്കും തകർത്തതായി പരാതിയിൽ പറയുന്നു.

Exit mobile version