മഹാരാഷ്ട്രയിൽ അമ്മയുടെ സഹോദരനും അയാളുടെ ഭാര്യയും ചേർന്ന് തട്ടിക്കൊണ്ടുപോയി വിറ്റ അഞ്ചു വയസുകാരിയെ പൊലീസ് രക്ഷപ്പെടുത്തി. കുട്ടിയുടെ അമ്മാവൻ 90,000 രൂപയ്ക്കാണ് കുട്ടിയെ ഒരു സംഘത്തിന് വിറ്റത്. തുടർന്ന് ഈ സംഘം കുട്ടിയെ 1,80,000 രൂപയ്ക്ക് മറ്റൊരുകൂട്ടർക്ക് മറിച്ചു വിൽക്കുകയും ചെയ്തു. സാൻതാക്രൂസ് ഈസ്റ്റിലെ വാകോളയിൽ നിന്നും അർദ്ധരാത്രിയാണ് അമ്മാവൻ കുട്ടിയെ കടത്തിക്കൊണ്ടുപോയത്.
കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ച ഉടൻ പൊലീസ് ട്രാക്കിംഗ് ആരംഭിക്കുകയും പനവേലിൽ കുട്ടിയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. സമയോചിതമായ ഇടപെടലിലൂടെ പനവേലിൽ വെച്ച് കുട്ടിയെ രക്ഷപ്പെടുത്തിയ പൊലീസ്, സുരക്ഷിതമായി മാതാപിതാക്കളെ ഏൽപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രക്ഷപ്പെടുത്തിയ ശേഷം കുഞ്ഞിന് ചോക്ലേറ്റും ഭക്ഷണവുമൊക്കെ നൽകി പൊലീസുകാർ ആശ്വസിപ്പിച്ചു.

