ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു. ബിജെപി എംഎൽഎമാരായ പർവേഷ് വർമ, ആശിഷ് സൂദ്, മഞ്ജീന്ദർ സിങ് സിർസ, രവിരാജ് ഇന്ദ്രജ് സിങ്, കപിൽ മിശ്ര, പങ്കജ് കുമാർ സിങ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തു . മഹിളാ സമൃദ്ധി യോജന പ്രകാരം സ്ത്രീകൾക്കുള്ള വരുമാന സഹായത്തിന്റെ ആദ്യ ഗഡുവായ 2,500 പ്രതിമാസം നൽകുമെന്നും മാർച്ച് 8 നകം അവരുടെ ബാങ്ക് അക്കൗണ്ടിൽ ആദ്യ ഗഡു എത്തുമെന്നും രേഖ ഗുപ്ത പറഞ്ഞു .
രാംലീല മൈതാനത്തിൽ നടന്നുകൊണ്ടിരിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി , കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശിയ പ്രസിഡന്റ് ജെ പി നഡ്ഡ തുടങ്ങിയ ദേശീയ നേതാക്കൾ പങ്കെടുക്കുന്നുണ്ട്. ഇന്നലെ നടന്ന നിയമസഭാ കക്ഷി യോഗത്തിന് ശേഷമായിരുന്നു രേഖ ഗുപ്തയെ മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചത്. ഡൽഹിയിലെ നാലാമത് വനിതാ മുഖ്യമന്ത്രിയായ രേഖ ഗുപ്ത ഷാലിമാർ ബാഗില്‍ നിന്നും 29595 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.27 വർഷത്തിനുശേഷമാണ് ഡൽഹിയിൽ ബിജെപി അധികാരത്തിൽ എത്തുന്നത്.
മഹിളാ സമൃദ്ധി യോജന പ്രകാരം സ്‌ത്രീകൾക്ക് പ്രതിമാസം 2,500 രൂപ നൽകും; ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു
