Site iconSite icon Janayugom Online

സിലിണ്ടറിൽ തൂക്കക്കുറവ്: എണ്ണക്കമ്പനി നഷ്ടപരിഹാരം നൽകണം

പാചക വാതക സിലിണ്ടറിലെ ഗ്യാസിന്റെ അളവിൽ ഐഒസി തട്ടിപ്പ് നടത്തിയെന്ന കേസിൽ നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 10,000 രൂപയും ഉപഭോക്താവിനു നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി വിധിച്ചു.
രേഖപ്പെടുത്തിയ അളവിലും തൂക്കത്തിലും ഗ്യാസ് കുറവായതിനെ തുടർന്ന് എറണാകുളം തൃക്കാക്കര ചെമ്പുമുക്ക് ചിറപ്പാട്ട് വീട്ടിൽ സി വി കുര്യൻ ആണ് എണ്ണക്കമ്പനിക്കെതിരെ കോടതിയെ സമീപിച്ചത്. പരാതിക്കാരന് ലഭിച്ച സിലിണ്ടർ പതിവിന് വിപരീതമായി വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ കാലിയായി. 

ലീഗൽ മെട്രോളജി വകുപ്പിന്റേതടക്കം വിദഗ്ധസംഘത്തിന്റെ റിപ്പോർട്ടും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സിലിണ്ടറിലെ ഗ്യാസിന്റെ കുറവ് കോടതി തിട്ടപ്പെടുത്തിയത്. ലീഗൽ മെട്രോളജി വകുപ്പ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഫില്ലിങ് സ്റ്റേഷനിൽ നടത്തിയ മിന്നൽ പരിശോധനയിൽ നിറസിലിണ്ടറുകളിലെ തൂക്കക്കുറവ് കണ്ടെത്തിയിരുന്നു. 7.5 ലക്ഷം രൂപ എണ്ണക്കമ്പനിക്ക് അന്ന് പിഴചുമത്തി.
സംഭവം പരാതിക്കാരന്റെ മാത്രം പ്രശ്നമല്ലെന്ന് ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ശ്രീവിദ്യ ടി എൻ എന്നിവർ മെമ്പർമാരുമായ ബെഞ്ച് നിരീക്ഷിച്ചു. 

Eng­lish Sum­ma­ry: Under­weight in cylin­der: Oil com­pa­ny to compensate

You may also like this video

Exit mobile version