വണ്ടന്‍മേട് വാഴവീടിന് സമീപം സ്വകാര്യ ഏലത്തോട്ടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഒരാഴ്ചയിലധികം പഴക്കമുണ്ടെന്ന് കണക്കാക്കുന്ന പുരുഷന്റെ മൃതദ്ദേഹമാണ് കണ്ടെത്തിയത്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വാഴവീടിനു സമീപം 16 ഏക്കര്‍ ഭാഗത്ത് ശിവാജി എസ്റ്റേറ്റില്‍ ഏല തോട്ടത്തിലെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് മൃതദ്ദേഹം കണ്ടത്. ജീര്‍ണിച്ചതിനാല്‍ ആളെ തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ്. കഴിഞ്ഞ 5 ന് ശേഷം എസ്റ്റേറ്റിലെ ജോലികള്‍ താല്‍കാലികമായി നിര്‍ത്തി വച്ചിരുന്നു. തുടര്‍ന്ന് വീണ്ടും ജോലി തുടരാന്‍ സ്ഥലമുടമ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ജോലിക്കെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. വണ്ടന്‍മേട്, കുമളി പൊലീസ് ഡോഗ് സ്‌ക്വാഡ്, ഫൊറന്‍സിക് സംഘ മുള്‍പ്പെടെ സ്ഥലത്തെത്തി സ്ഥലത്തെത്തി പരിശോധന നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
English Summary: Unidentified dead body found in Idukki cardamom plantation
You may also like this video