തൃശ്ശൂർ ശ്രീനാരായണപുരം കടപ്പുറത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞ നിലയില്‍. പടിഞ്ഞാറെ വെമ്പല്ലൂർ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം കടൽ ഭിത്തിക്കിടയിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലുള്ള മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.
ഇന്ന് ഉച്ചക്ക് 12 മണിയോടെ നാട്ടുകാരാണ് കരയ്ക്കടിഞ്ഞ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഫിഷറീസ് ലൈഫ് ഗാർഡും നാട്ടുകാരും ചേർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
English Summary: Unidentified dead body found on Thrissur
You may also like this video