Site icon Janayugom Online

ത്രിപുരയില്‍ സിപിഐ (എം) ആസ്ഥാന മന്ദിരത്തിന് അഞ്ജാതര്‍ തീവച്ചു

ത്രിപുരയില്‍ സിപിഐ (എം) ആസ്ഥാന മന്ദിരത്തിന് അഞ്ജാതര്‍ തീവച്ചു. അഗര്‍ത്തലയിലെ സംസ്ഥാന സമിതി ഓഫീസായ ഭാനു സ്മൃതി ഭവനും മറ്റൊരു ഓഫീസായ ദശരഥ് ഭവനും തീവച്ചിട്ടുണ്ട്. എന്‍ഡിടിവിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‍ത്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. ഓഫീസിനു മുന്നിലുണ്ടായിരുന്ന നിരവധി വാഹനങ്ങളും കത്തി നശിച്ചു.
സംസ്ഥാനത്ത് സിപിഎമ്മുമായി തുടരുന്ന സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി മാര്‍ച്ച് സംഘടിപ്പിച്ച മാര്‍ച്ചിനിടെയായിരുന്നു ആക്രമണം. മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ മണിക് സര്‍ക്കാരിനെ ധന്‍പൂരില്‍ വച്ച് ബിജെപി പ്രവര്‍ത്തകര്‍ തടയഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. സംഘര്‍ഷം സംസ്ഥാനത്തിന്റെ വിവിധ മേഖലയിലേക്ക് വ്യാപിക്കുകായായിരുന്നു.

Eng­lish summary;unidentified fire to CPI (M) head­quar­ters in Tripura

You may also like this video;

Exit mobile version