Site icon Janayugom Online

പരസ്യമായി വിമര്‍ശിക്കേണ്ടിവന്നത് ഗൗരവതരം; ഏകീകൃത സിവില്‍കോഡില്‍ നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസിന് ബാധ്യതയുണ്ടെന്ന് ഐഎന്‍എല്‍

INL

ഏ​കീ​കൃ​ത സി​വി​ൽകോ​ഡുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്ര(Congress) സിന് ബാധ്യതയുണ്ടെന്ന് ഐഎന്‍എല്‍(ഇന്ത്യന്‍ നാഷണല്‍ ലീഗ് ‑INL) സംസ്ഥാന ജ​നറല്‍ ​സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂർ. രാ​ജ്യ​സ​ഭ​യി​ൽ ഏ​കീ​കൃ​ത സി​വി​ൽകോ​ഡ് സം​ബ​ന്ധി​ച്ച സ്വ​കാ​ര്യ ബി​ൽ വ​ന്ന​പ്പോ​ൾ അ​തി​നെ എ​തി​ർ​ക്കാ​ന്‍ കോണ്‍ഗ്രസ് കൂട്ടാക്കിയില്ല. അതില്‍നിന്നും ഒ​ളി​ച്ചോ​ടി​യ കോൺ​ഗ്രസിന്റെ സ​മീ​പ​നം സം​ശ​യാ​സ്​​പ​ദ​മാ​ണെന്നും അദ്ദേഹം പറഞ്ഞു.

കോ​ൺ​ഗ്ര​സ്​ നി​ല​പാ​ടി​നെ മു​സ്​​ലിംലീ​ഗ് നേ​താ​വ് പിവി അ​ബ്ദു​ൽ വ​ഹാ​ബി​ന് പ​ര​സ്യ​മാ​യി വി​മ​ർ​ശി​ക്കേ​ണ്ടി​വ​ന്ന​ത് ഗൗ​ര​വതരമാണ്. അതേസമയം ഇതുവരെയും അതിനുശേഷം ഈ ​വി​ഷ​യ​ത്തി​ൽ ത​ങ്ങ​ൾ എ​ന്ത് സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ക എ​ന്ന് വ്യ​ക്ത​മാ​ക്കാ​ൻ കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളാ​രുംതന്നെ മുന്നോട്ടുവന്നിട്ടില്ല. ഇത് വളരെ ദുരൂഹതരമാണ്. ഈ ​മൗ​നം വാ​ചാ​ല​വും കാ​പ​ട്യ​വു​മാ​ണ്. രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം, ക​ശ്‌മീ​രി​ന് സ​വി​ശേ​ഷ പ​ദ​വി ന​ൽ​കു​ന്ന 370-ാം ഖ​ണ്‌ഠി​ക റ​ദ്ദാ​ക്ക​ൽ, പൊ​തു​സ​വി​ൽ​കോ​ഡ് ന​ട​പ്പാ​ക്ക​ൽ എ​ന്നീ വി​ഷ​യ​ങ്ങ​ൾ ആ​ർഎ​സ്എ​സ്​ ദ​ശാ​ബ്ദ​ങ്ങ​ളാ​യി നെ​ഞ്ചി​ലേ​റ്റി ന​ട​ക്കു​ന്ന മു​ഖ്യ രാ​ഷ്‌ട്രീ​യ അ​ജ​ണ്ട​ക​ളാ​ണ്. രാ​മ​ക്ഷേ​ത്ര​വി​ഷ​യ​ത്തി​ലും കശ്‌മീരിന്റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു​ക​ള​യു​ന്ന​തി​ലും ബിജെപി​ക്കൊ​പ്പം നി​ല കൊ​ണ്ട കോ​ൺ​ഗ്ര​സ്​ ഏ​ക​സി​വി​ൽ കോഡിന്റെ കാ​ര്യ​ത്തി​ൽ മ​തേ​ത​ര പ​ക്ഷ​ത്തോ​ടൊ​പ്പം നി​ൽ​ക്കു​മെ​ന്ന് ഒരുറപ്പുമില്ല. 

അ​തു​കൊ​ണ്ട് ഈ ​വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ൽ ​നി​ന്ന് എ​ന്താ​ണ് പ്ര​തീ​ക്ഷി​ക്കേ​ണ്ട​തെ​ന്ന് തെ​ളി​ച്ചു​പ​റ​യാ​ൻ പാ​ർ​ട്ടി നേ​തൃ​ത്വം ആ​ർ​ജ​വം കാ​ട്ട​ണമെന്നും അ​ല്ലാ​ത്ത​പ​ക്ഷം മ​റ്റു പ​ല വി​ഷ​യ​ങ്ങ​ളി​ലു​മെ​ന്ന പോ​ലെ കോ​ൺ​ഗ്ര​സ്​ സം​ഘ്പ​രി​വാ​റി​നൊ​പ്പ​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തേ​ണ്ടി​വ​രു​മെ​ന്നും കാ​സിം ഇ​രി​ക്കൂ​ർ പ്ര​സ്​​താ​വ​ന​യി​ൽ പറഞ്ഞു.

Eng­lish Sum­ma­ry: Uni­form Civ­il Code: Con­gress should clar­i­fy posi­tion INL

You may also like this video:

Exit mobile version