Site iconSite icon Janayugom Online

കേന്ദ്ര ബജറ്റ്: പതിവ് പല്ലവി മാത്രം ആശയ്ക്ക് വകയില്ല: പ്രതിപക്ഷം സമ്പദ് വ്യവസ്ഥ തകര്‍ച്ചയില്‍

budgetbudget

സമാന്യതകളില്‍ അഭിരമിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് പ്രതിപക്ഷം. പ്രഖ്യാപനങ്ങളില്‍ ആശയ്ക്ക് വകയില്ലെന്നും , സമ്പദ് ഘടന നേരിടുന്ന വെല്ലുവിളി പരിഹരിക്കാനുള്ള ശ്രമം ബജറ്റ് നിര്‍ദേശങ്ങളില്‍ ഇല്ലെന്നും പ്രതിപക്ഷ നേതാക്കള്‍ അഭിപ്രായപ്പെട്ടു. രാജ്യം നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാനുള്ള യാതൊന്നും ഇടക്കാല ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ധനമന്ത്രി വാചാടോപം മത്രമാണ് നടത്തിയത്.

വിദേശ നിക്ഷേപം ആകര്‍ഷിക്കുമെന്ന പ്രഖ്യാപനം പൊള്ളയായ വാഗ്ദാനം മാത്രമാണ്. മൊത്ത ആഭ്യന്തര ഉല്പാദനം ജിഡിപി വളര്‍ച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള നടപടികള്‍ ബജറ്റ് നിര്‍ദേശത്തില്‍ ഇല്ലാതെ പോയെന്നും പ്രതിപക്ഷം ആരോപിച്ചു. ആഭ്യന്തര വ്യവസായ വളര്‍ച്ച ലക്ഷ്യമിട്ട് ആനുകൂല്യം നല്‍കുന്ന നടപടി റദ്ദാക്കിയ തീരുമാനം തൊഴില്‍ മേഖലയില്‍ കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്ത്രീകളുടെ തൊഴില്‍ ശക്തിയും തൊഴില്ലില്ലായ്മയും വര്‍ധിക്കുന്ന കാലത്താണ് ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്താത്തതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. 

രാജ്യത്തെ കര്‍ഷകരെയും ദരിദ്ര ജനവിഭാഗങ്ങളെയും വനിതകളുടെ ഉന്നമനം ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തെ ബജറ്റിലും സാധരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യാന്‍ കേന്ദ്ര ധനമന്ത്രിക്ക് സാധിച്ചിട്ടില്ലെന്ന് ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തെ എംപി പ്രിയങ്കാ ചതുര്‍വേദി പറഞ്ഞു. ഇടക്കാല ബജറ്റ് ഭരണപരമായ തട്ടിപ്പ് വിദ്യ മാത്രമാണെന്ന് കാര്‍ത്തി ചിദംബരം എംപി അഭിപ്രായപ്പെട്ടു. സ്വയം പുകഴ്ത്തല്‍ മാത്രമാണ് പ്രഖ്യാപനത്തില്‍ കാണന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധികാരത്തില്‍ വന്നശേഷമുള്ള രാജ്യത്തിന്റെ പുരോഗതി സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്ന് ഡിഎംകെ അംഗം ദയാനിധി മാരന്‍ ആവശ്യപ്പെട്ടു.

പത്ത് വര്‍ഷം ഭരിച്ചിട്ടും രാജ്യത്തെ ജനങ്ങളുടെ പരിതാപകരമായ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള യാതൊരു ക്രിയ്ത്മക നിര്‍ദേശവും മോഡി സര്‍ക്കാരിന് കാഴ്ചവെയ്ക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത സര്‍ക്കാര്‍ സമ്പുര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്ന് പ്രഖ്യാപനം ബിജെപിയുടെ ഭരണത്തുടര്‍ച്ചയാണോ ലക്ഷ്യമിടുന്നതെന്ന് ശിരോമണി അകാലിദള്‍ എംപി ഹര്‍സ് സിമ്രത് കൗര്‍ ബാദല്‍ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഭൂരിപക്ഷം കിട്ടിയിട്ട് മതി അത്തരം പ്രഖ്യാപനമെന്നും അവര്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Union Bud­get: Just the usu­al refrain is no hope: Oppo­si­tion in eco­nom­ic collapse

You may also like this video

Exit mobile version