പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം 22ന് തുടങ്ങും. ഓഗസ്റ്റ് 12 വരെയായിരിക്കും സമ്മേളനം. 23 കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക സര്‍വേ ജൂലൈ 22ന് പാര്‍ലമെന്റിന്റെ മേശപ്പുറത്തുവയ്ക്കുമെന്നും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു. ഏഴാം ബജറ്റ് അവതരിപ്പിക്കുന്നതോടെ ഏറ്റവും കൂടുതല്‍ ബജറ്റവതരണം നടത്തിയ മൊറാര്‍ജി ദേശായിയുടെ പേരിലുള്ള റെക്കോഡ് നിർമ്മലാ സീതാരാമൻ മറികടക്കും.
മോഡി സര്‍ക്കാര്‍ മൂന്നാമതും അധികാരമേറ്റതിന് പിന്നാലെയുള്ള ആദ്യബജറ്റില്‍ ഉപഭോക്തൃ ചെലവ് ഉത്തേജിപ്പിക്കാനുള്ള നിര്‍ദേശങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തല്‍. സാധാരണക്കാര്‍ക്കും തൊഴിലന്വേഷകരായ യുവാക്കള്‍ക്കുമായി ഇടക്കാല ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ജിഎസ്ടിയില്‍ നികുതി നിരക്കുകളും സേവന ഇളവുകളും പരിഷ്‌കരിക്കുന്നതിന് നിരവധി ശുപാര്‍ശകള്‍ വിദഗ്ധര്‍ ധനമന്ത്രിക്ക് നല്‍കിയിട്ടുണ്ട്.
English Summary:Union Budget on 23
You may also like this video