Site iconSite icon Janayugom Online

കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ കൊച്ചുമകൾ ഭര്‍ത്താവിന്റെ വെടിയേറ്റ് മരിച്ചു; പ്രതിക്കായി തിരച്ചിൽ

കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ കൊച്ചുമകൾ ഭര്‍ത്താവിന്റെ വെടിയേറ്റ് മരിച്ചു. സംഭവ സ്ഥലത്തുനിന്നും മുങ്ങിയ ഭർത്താവ് രമേശിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. സുഷ്മാ ദേവിയാണ് വെടിയേറ്റ് മരിച്ചത്. ബിഹാറിലെ ഗയയിലെ വീട്ടില്‍ ഇന്ന് രാവിലെയാണ് സംഭവം. കൊലപാകത്തിന് പിന്നാലെ ഭര്‍ത്താവ് രമേശ് വീട്ടില്‍ നിന്നും കടന്നുകളഞ്ഞു. ഇയാള്‍ക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 

സംഭവം നടക്കുമ്പോള്‍ അവരുടെ മക്കളും സഹോദരി പൂനം കുമാരിയും വീട്ടിലുണ്ടായിരുന്നു. സുഷ്മാ ദേവിയും ഭര്‍ത്താവ് രമേശും തമ്മില്‍ രാത്രിയില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നതായാണ് സഹോദരി പൂനം പറയുന്നത്. നാടന്‍ തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചത്. ശബ്ദം കേട്ട് പൂനം കുമാരി ഓടിയെത്തിയപ്പോള്‍ രക്തം വാര്‍ന്നുകിടക്കുന്ന സുഷ്മയെ ആണ് കണ്ടത്. വീട്ടില്‍ വെച്ചുതന്നെ അവര്‍ മരിച്ചുവെന്നാണ് പൂനം പൊലീസിനോട് പറഞ്ഞത്. ഗയ ലോക്‌സഭാ സീറ്റിൽ നിന്നുള്ള എംപിയും മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രിയുമായ മാഞ്ചി, സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിഹാറിലെ ഭരണകക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് അലയൻസിന്റെ (എൻ‌ഡി‌എ) സഖ്യകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) നേതാവാണ് മാഞ്ചി.

Exit mobile version