Site iconSite icon Janayugom Online

വഖഫ് ഭേദഗതിയിലൂടെ മാത്രം മുനമ്പത്ത് നീതി ലഭിക്കില്ലെന്ന് സമ്മതിച്ച് കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു

വഖഫ് ഭേദഗതിയിലൂടെ മാത്രം മുനമ്പത്ത് നീതി ലഭിക്കില്ലെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് ഭേദഗതി ബിൽ നിയമമാക്കിയതിൽ പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കാൻ മുനമ്പത്ത് ഇന്ന് നടക്കുന്ന നന്ദി മോഡി ബഹുജനകൂട്ടായ്മയിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു മന്ത്രി.

മുനമ്പത്തെ ജങ്ങൾക്ക് നീതി ലഭിക്കാൻ വഖഫ് ഭേദഗതി മാത്രം പോരെന്നും സുപ്രീം കോടതിയിൽ നിയമ പോരാട്ടം തുടരണമെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം ജനതക്ക് നീതി ലഭിക്കാൻ നിയമ ഭേദഗതി കോടതിയിൽ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ ഈ നിയമത്തെക്കുറിച്ച് ഇതുവരെ പറഞ്ഞ എല്ലാ വാദങ്ങളിൽ നിന്നും ഒറ്റയടിക്ക് പിന്നോട്ടുപോകുന്ന നിലപാടാണ് കിരൺ റിജിജു ഇപ്പോൾ പറഞ്ഞത്.മുനമ്പം ജനതക്ക് നീതി ലഭിക്കാൻ വഖഫ് ഭേദഗതി കാരണമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വരെ പറഞ്ഞിരുന്നു.

Exit mobile version