Site icon Janayugom Online

വികസനത്തിന്റെ കാര്യത്തിൽ കേന്ദ്രമന്ത്രി മുരളീധരൻ പോസറ്റീവ് ആകണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

വികസനത്തിന്റെ കാര്യത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ പോസറ്റീവ് ആകണമെന്ന് സംസ്ഥാനപൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്റിയാസ് അഭിപ്രായപ്പെട്ടു.വിവാദം ഉണ്ടാക്കാനല്ല വികസനം ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടതെന്നും റിയാസ് പറഞ്ഞു. വികസനം മുടക്കുന്നവരെ ജനങ്ങൾക്ക് തിരിച്ചറിയാം.

വികസനം നടപ്പാക്കുന്നത് കപ്പ്‌ നേടാൻ അല്ല. വികസന കാര്യത്തിൽ ഗഡ്കരിക്കുള്ളതിന്റെ നൂറിലൊന്ന് താൽപര്യമെങ്കിലും മുരളീധരൻ കാണിക്കണം. ഭൂമി ഏറ്റെടുക്കലിൽ കേരള മോഡൽ ആണ് നടപ്പാക്കിയത്. കഴിഞ്ഞ യു ഡി എഫ് സർക്കാരിന് ദേശീയ പാത വികസനം കൈകാര്യം ചെയ്യുന്നതിൽ പാളിച്ച വന്നുവെന്നും റിയാസ് പറഞ്ഞു.

Eng­lish Summary:
Union Min­is­ter Muraleed­ha­ran should be pos­i­tive in terms of devel­op­ment, said Min­is­ter Moham­mad Riaz

You may also like this video:

Exit mobile version