ലോക്‌സഭയിലെ ചോദ്യത്തിന് ഇംഗ്ലീഷില്‍ മറുപടി നല്കാന്‍ വിസമ്മതിച്ച കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെതിരെ പ്രതിഷേധം. ചോദ്യോത്തരവേളയില്‍ ഡിഎംകെ എംപി എ ഗണേശമൂര്‍ത്തിയുടെ ചോദ്യത്തിന് ഹിന്ദിയില്‍ മറുപടി നല്കാനൊരുങ്ങിയ മന്ത്രിയോട് ഇംഗ്ലീഷില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അദ്ദേഹം വിസമ്മതിക്കുകയായിരുന്നു.
താന്‍ ആഗ്രഹിക്കുന്ന ഭാഷയില്‍ മറുപടി നല്കുമെന്നും നിങ്ങള്‍ക്ക് അതിന്റെ തര്‍ജ്ജമ ലഭിക്കുമെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്. ഇതേത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള എംപിമാരും മറ്റ് ചില എംപിമാരും പ്രതിഷേധവുമായി രംഗത്തെത്തി. ഒരു രാജ്യം, ഒരു ഭാഷ എന്നത് ഈ രാജ്യത്ത് നടക്കില്ലെന്ന് ബിഎസ്‌പി എംപി ഡാനിഷ് അലി പറഞ്ഞു. രണ്ടു ഭാഷകളിലും പ്രാവീണ്യമുള്ള മന്ത്രിമാര്‍, ഹിന്ദി ഇതര സംസ്ഥാനങ്ങളിലെ എംപിമാരുടെ ഇംഗ്ലീഷിലുള്ള ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷില്‍ തന്നെ മറുപടി നല്കുന്നതായിരുന്നു നേരത്തെയുള്ള പതിവെന്നും എന്നാല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് ഇപ്പോള്‍ ഭരണകൂടത്തിന്റെ ശ്രമമെന്നും എംപിമാര്‍ ചൂണ്ടിക്കാട്ടി.
ബജറ്റ് സമ്മേളനത്തില്‍ നേരത്തെയും ഭാഷയുടെ പേരിലുള്ള തര്‍ക്കങ്ങള്‍ക്ക് ലോക്‌സഭ സാക്ഷ്യം വഹിച്ചിരുന്നു. ഇംഗ്ലീഷില്‍ മറുപടി നല്കണമെന്ന എംപിമാരുടെ അഭ്യര്‍ത്ഥനയോട് കേന്ദ്രമന്ത്രിമാരില്‍ അശ്വിനി വൈഷ്ണവ് അനുകൂലമായി പ്രതികരിച്ചപ്പോള്‍, ഹിന്ദിയില്‍ മാത്രമെ താന്‍ സംസാരിക്കൂ എന്ന് ജോതിരാദിത്യ സിന്ധ്യ വാശിപിടിക്കുകയായിരുന്നു.
English Summary:Union Minister says reply only in Hindi; Protest in Lok Sabha
You may also like this video