Site iconSite icon Janayugom Online

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുട ‘ഉന്നതകുല ജാതൻ’ പ്രയോഗം ; രാജ്യസഭയിൽ ചർച്ച ആവശ്യപ്പെട്ട് പി സന്തോഷ്‌കുമാർ എം പി നോട്ടീസ് നൽകി

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെവിവാദ പരാമർശം രാജ്യസഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ ദേശിയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ്‌കുമാർ എം പി നോട്ടീസ് നൽകി. ഗോത്ര വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ ഉന്നതകുലജാതന്‍ ആദിവാസിക്ഷേമ മന്ത്രിയാകണമെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.ട്രൈബൽ വകുപ്പിന്റെ മന്ത്രിയാകണം എന്നത്‌ ഉന്നതകുലജാതനായ തന്റെ ആഗ്രഹമായിരുന്നു. അക്കാര്യം മോഡി യോട്‌ പറഞ്ഞിരുന്നു. 

ഗോത്രവിഭാഗക്കാരുടെ കാര്യം ബ്രാഹ്‌മണനോ നായിഡുവോ നോക്കട്ടെ. അപ്പോൾ വലിയ മാറ്റങ്ങളുണ്ടാകും. പക്ഷെ നമ്മുടെ നാട്ടിൽ ചില ചിട്ടവട്ടങ്ങളുണ്ട്‌. ഗോത്രവർഗത്തിൽ നിന്നുള്ളവർക്ക്‌ മാത്രമേ ആ വകുപ്പ്‌ കിട്ടുകയുള്ളൂ എന്നായിരുന്നു ഡൽഹിയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണപരിപാടിയിൽ സുരേഷ്‌ ഗോപി പറഞ്ഞത്. പരാമർശം വിവാദമായതോടെ അത്‌ പിൻവലിക്കുന്നതായി പിന്നീട്‌ മറ്റൊരു തെരഞ്ഞെടുപ്പ്‌ യോഗത്തിനിടെ സുരേഷ്‌ ഗോപി പറഞ്ഞു. രാവിലത്തെ തന്റെ പരാമർശം മാധ്യമങ്ങൾ വളച്ചൊടിച്ചു. പരാമർശം സദുദ്ദേശ്യപരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version