Site iconSite icon Janayugom Online

വി എസ് രാജ്യം കണ്ട അതുല്യനായ കമ്യുണിസ്റ്റ് പോരാളി; കമ്യുണിസ്റ്റ് പാർട്ടിയുടെ മികച്ച സംഘാടകനെന്നും പിണറായി വിജയൻ

രാജ്യം കണ്ട അതുല്യനായ കമ്യൂണിസ്റ്റ് പോരാളിയാണ് വി എസ് അച്യുതാനന്ദൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്‌മരിച്ചു.
മുഖ്യമന്ത്രി എന്ന നിലയിലും വി എസ് അതുല്യമായ സംഭാവനയാണ് കേരളത്തിന് നൽകിയത്. അങ്ങനെ എല്ലാ തലങ്ങളിലും നല്ല നിലയിൽ പ്രവർത്തിച്ചു. രോ​ഗശയ്യയിലാകുന്നതുവരെ സമൂഹത്തിന്റെ എല്ലാ പ്രശ്നങ്ങളിലും നല്ല രീതിയിൽ ഇടപെട്ടിരുന്ന കമ്യൂണിസ്റ്റ് നേതാവാണ് വി എസ്. അദ്ദേഹത്തിന്റെ നിര്യാണം സിപിഐഎമ്മിനെ സംബന്ധിച്ച് വലിയ വിടവാണ്. വി എസിന്റെ കുടുംബത്തിന്റെയും അദ്ദേഹത്തിന്റെ വിയോ​ഗത്തിൽ ദുഃഖിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങൾക്കുമൊപ്പം ആ ദുഃഖത്തിൽ പങ്ക് ചേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

 

 

വി എസ് എന്ന രണ്ടക്ഷരം കേരളീയ സമൂഹത്തിൽ പോരാട്ടത്തിന്റെ പ്രതീകമായി വന്ന കമ്യൂണിസ്റ്റ് നേതാവിന്റെ അടയാളമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനത്തിന് ദീർഘമായ ചരിത്രമുണ്ട്. കുട്ടിക്കാലം മുതൽ ആരംഭിച്ച സംഘടനാ പ്രവർത്തനം തന്റെ അവസാന നിമിഷം വരെ, രോ​ഗശയ്യയിൽ കിടപ്പിലാകുന്നതുവരെ, ഊർജ്വസ്വലതയോടെ, ഒരു പോരാളിയുടെ നിശ്‍ചയ ദാർഢ്യത്തോടെ മുന്നോട്ടുകൊണ്ടുപോയ കമ്യൂണിസ്റ്റ് നേതാവാണ് അദ്ദേഹമെന്നും പിണറായി പറഞ്ഞു.

Exit mobile version