Site iconSite icon Janayugom Online

എൽഐസിക്ക് പിന്നാലെ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസും വില്പനക്ക്

ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ ഓഹരികളുടെ പ്രാരംഭ പബ്ലിക് ഓഫർ (ഐപിഒ) പുറത്തിറക്കിയ ശേഷം, കേന്ദ്രസർക്കാർ ജനറൽ ഇൻഷുറൻസ് കമ്പനികളിലൊന്നും സ്വകാര്യവല്ക്കരിക്കുമെന്ന് റിപ്പോർട്ട്. നാഷണൽ ഇൻഷുറൻസ് കോ, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കോ, ഓറിയന്റൽ ഇന്ത്യ ഇൻഷുറൻസ് എന്നീ മൂന്ന് ഇൻഷുറൻസ് കമ്പനികളിൽ ഒന്നിനെ ഈ വർഷം തന്നെ സ്വകാര്യവല്ക്കരിക്കുമെന്ന് ‘മിന്റ്’ റിപ്പോര്‍ട്ട് ചെയ്തു.

വർഷത്തിന്റെ ആദ്യ പാദത്തിലെ ഇടപാടുകൾ കഴിഞ്ഞ ശേഷമായിരിക്കും വില്‍ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുക. അപ്പോഴേക്കും എൽഐസി ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും. 2019–20ൽ 1,485 കോടി നഷ്ടം രേഖപ്പെടുത്തിയെങ്കിലും രാജ്യവ്യാപകമായ സാന്നിധ്യവും ശക്തമായ വിപണി വിഹിതവും കാരണം ഏറ്റവും സാധ്യതയുള്ളത് യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണെന്ന് റിപ്പോർട്ട് പറയുന്നു.

2021 ൽ നഷ്ടം 985 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. 2022 സാമ്പത്തിക വർഷത്തിൽ വീണ്ടും സാധ്യതയുണ്ട്. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിനെ സ്വകാര്യവല്ക്കരിക്കാൻ നിതി ആയോഗ് ശുപാർശ ചെയ്യുമെന്നാണ് സൂചന. നേരത്തെ, നാഷണൽ ഇൻഷുറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്, ഓറിയന്റൽ ഇന്ത്യ ഇൻഷുറൻസ് എന്നിവയെ ലയിപ്പിച്ച് ഒരൊറ്റ സ്ഥാപനമാക്കാനും പിന്നീട് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യാനും സർക്കാർ ആലോചിച്ചിരുന്നതാണ്.

Eng­lish summary;United India Insur­ance also goes on sale

You may also like this video;

Exit mobile version