പാകിസ്ഥാൻ്റെ ആഭ്യന്തര ശത്രുക്കളും രാജ്യത്തെ ഭരണകൂടത്തിന് നിരന്തരം വെല്ലുവിളി ഉയർത്തുന്നതുമായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെ ഭീകരരായി പ്രഖ്യാപിച്ച് അമേരിക്ക. ഇവരുടെ സഖ്യകക്ഷിയായ മജീദ് ബ്രിഗേഡിനെയും ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭീകരവാദത്തിനെതിരായ ട്രംപ് ഭരണകൂടത്തിന്റെ കടുത്ത നിലപാടിന്റെ ഭാഗമാണ് ഈ തീരുമാനമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ പറഞ്ഞു. പാകിസ്ഥാൻ നേരത്തെ തന്നെ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.
ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക

