കൈക്കൂലി വാങ്ങുന്നതിനിടെ അതിരമ്പുഴ യൂണിവേഴ്സിറ്റി കാമ്പസിൽ നിന്നു എംജി സർവകലാശാല അസിസ്റ്റന്റിനെ വിജിലൻസ് പിടികൂടി. ആർപ്പൂക്കര സ്വദേശിയായ എൽസി സജിയെയാണ് വിജിലൻസ് റേഞ്ച് ഡിവൈഎസ്‌പി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. എംബിഎ വിദ്യാർത്ഥിക്ക് മാർക്ക് ലിസ്റ്റും പ്രൊവിഷണൽ സർട്ടിഫിക്കറ്റും നൽകുന്നതിനായി ഒന്നര ലക്ഷം രൂപയാണ് എൽസി കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതേ തുടർന്നു 1.25 ലക്ഷം രൂപ കൈക്കൂലിയായി നൽകി. ബാക്കി തുകയായ 30,000 രൂപ കൂടി നൽകണമെന്ന് എൽസി ആവശ്യപ്പെട്ടു. ഇതിൽ 15,000 രൂപ ശനിയാഴ്ച തന്നെ നൽകണമെന്നു എൽസി വാശിപിടിക്കുകയായിരുന്നു.
ഇതേ തുടർന്ന് എംബിഎ വിദ്യാർത്ഥി വിജിലൻസ് എസ്‌പി വി ജി വിനോദ്കുമാറിന് പരാതി നൽകി. വിജിലൻസ് സംഘം ഫിനോഫ്തലിൻ പൗഡർ പുരട്ടിയ നോട്ടുകള്‍ നൽകി. ഈ തുക യൂണിവേഴ്സിറ്റി കാമ്പസിൽ വച്ച് വിദ്യാർത്ഥിയുടെ പക്കൽ നിന്നു വാങ്ങുന്നതിനിടെ ഇവരെ പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർമാരായ സാജു, ജയകുമാർ, നിസാം, എസ്ഐ സ്റ്റാൻലി, അനൂപ്, അരുൺ ചന്ദ്, അനിൽകുമാർ, പ്രസന്നൻ സുരേഷ്, വനിതാ സിവിൽ പൊലീസ് ഓഫിസർ രഞ്ജിനി എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. എല്‍സിയെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
English Summary : MG University employee arrested for demanding Rs 1.5 lakh bribe for MBA marklist\
you may also like this video