Site iconSite icon Janayugom Online

ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമരം; അറുപതോളം വിദ്യാര്‍ത്ഥികള്‍ പൊലീസ് കസ്റ്റഡിയില്‍

ഹൈദരാബാദ് സര്‍വകലാശാലയിലെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികളെ സൈബരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. മലയാളികളുള്‍പ്പെടെ അറുപതോളം വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്. കാഞ്ച ഗച്ചിബൗളിയിലെ 400 ഏക്കര്‍ ഭൂമിയിലെ സ്ഥലം മള്‍ട്ടി-ഇന്‍ഫ്രാസ്ട്രക്ചര്‍, ഐടി പാര്‍ക്കുകള്‍ വികസിപ്പിക്കുന്നതിനായി ഏറ്റെടുക്കുന്നതിനെതിരെയായിരുന്നു വിദ്യാര്‍ത്ഥി പ്രതിഷേധം. 

ഞായറാഴ്ച ഉച്ചയോടെ സംഭവസ്ഥലത്ത് പൊലീസ് അകമ്പടിയോടെ എട്ട് മണ്ണുമാന്തിയന്ത്രങ്ങളെടുത്തുകയും പ്രദേശം വൃത്തിയാക്കാന്‍ ആരംഭിച്ചു. ഇതറിഞ്ഞ വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളികളോടെ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഇവരെ പൊലീസ് തടയുകയും പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പെടെ അറുപത് വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Exit mobile version