Site iconSite icon Janayugom Online

‘ഉങ്ക വിജയ്, നാൻ വരേൻ’; വിജയ്‌യുടെ ആദ്യ സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയിൽ നിന്ന് തുടക്കം

തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌യുടെ ആദ്യ സംസ്ഥാന പര്യടനത്തിന് തുടക്കമായി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിജയ് നടത്തുന്ന ഈ യാത്ര ഏറെ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. രാവിലെ 10.30ന് തിരുച്ചിറപ്പള്ളിയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. ‘ഉങ്ക വിജയ്, നാൻ വരേൻ’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് യാത്ര.

38 ജില്ലകളിലൂടെ കടന്നുപോകുന്ന പര്യടനം ഡിസംബർ 20നാണ് അവസാനിക്കുന്നത്. ശനി, ഞായർ തുടങ്ങിയ അവധി ദിവസങ്ങളിലാണ് പര്യടനം നടത്തുന്നത്. തിരുച്ചിയിൽ ആരംഭിച്ച് മധുരയിലാണ് പര്യടനം അവസാനിക്കുക. ജനങ്ങളുമായുള്ള സമ്പർക്ക പരിപാടികൾക്ക് പുറമെ വിദ്യാർത്ഥികളുമായും യുവജനങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ദിവസമാണ് പര്യടനത്തിൻ്റെ ലോഗോ വിജയ് പുറത്തിറക്കിയത്. എല്ലാ ജില്ലകളിലും എത്തി കുടുംബാംഗങ്ങളെ നേരിട്ട് കാണുമെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ അറിയിച്ചിരുന്നു.

Exit mobile version