Site iconSite icon Janayugom Online

അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ കോഴികള്‍ ചത്തു

അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ കോഴികള്‍ ചത്തതായി പരാതി. കട്ടപ്പന പേഴുംകവലയിലുള്ള കോഴി ഫാമിലാണ് നിരവധി കോഴികളെ ചത്ത നിലയില്‍ കണ്ടെത്തിയത്.  കട്ടപ്പനയില്‍ നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. വെള്ളയാംകുടി സ്വദേശിയുടേതാണ് കോഴിഫാം.

150 കോഴികളാണ് ഫാമിലുണ്ടായിരുന്നത്. ഉടലും തലയും വേറിട്ട നിലയിലാണ് കോഴികളുടെ ശരീരാവിശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഏതാനും കോഴിളേ കാണാതായിട്ടുമുണ്ട്. കീരിയോ, പൂച്ചകള്‍ കൂട്ടത്തോടെ അക്രമിച്ചതാകാമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം വെട്ടിക്കുഴക്കവലയില്‍ പുലിയുടേതിന് സമാനമായ കാല്‍പ്പാട് കണ്ടെത്തിയ മേഖലയില്‍ത്തന്നെയാണ് കോഴികളെ ആക്രമിച്ചിരിക്കുന്നത്.

Eng­lish Sum­ma­ry: unknown ani­mal attack chick­ens died
You may also like this video
Exit mobile version