Site iconSite icon Janayugom Online

രാജസ്ഥാനില്‍ അജ്ഞാത രോഗം; ഏഴു കുട്ടികൾ മരിച്ചു

രാജസ്ഥാനില്‍ അജ്ഞാത രോഗം മൂലം ഏഴ് കുട്ടികള്‍ മരിച്ചു. രണ്ടിനും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം. പനിയും ചുഴലിയുടേതു പോലുള്ള ലക്ഷണങ്ങളും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രിൽ 9 മുതൽ 13 വരെയുള്ള ദിവസങ്ങൾക്കിടയിലാണ് ഏഴുപേരും മരിച്ചത്.ലക്ഷണങ്ങൾ കാണിച്ച് അതേ ദിവസം തന്നെ മരിക്കുകയാണ് എല്ലാവരും.സിരോഹിയിലെ ഫുലാബായ് ഖേഡ, ഫുലാബെർ ഗ്രാമങ്ങളിൽനിന്നുള്ളവരാണിവർ. 

അതേസമയം കുട്ടികളുടെ മരണകാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടർ ജഗേശ്വർ പ്രസാദ് പറഞ്ഞു. വൈറൽ രോഗമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഔദ്യോഗിക റിപ്പോർട്ട് വരുന്നതുവരെ ഇതു സ്ഥിരീകരിക്കാനാകില്ല. മരിച്ച 7ൽ മൂന്നുപേർ പ്രാദേശികമായി ഉണ്ടാക്കിയ ഐസ് കഴിച്ചവരാണെങ്കിലും ഭക്ഷ്യവിഷബാധയെന്നത് പ്രസാദ് തള്ളിക്കളഞ്ഞു. 

Eng­lish Summary:Unknown dis­ease in Rajasthan; Sev­en chil­dren died
You may also like this video

Exit mobile version