Site icon Janayugom Online

ആശങ്കയായി ഉത്തർപ്രദേശിലെ അജ്ഞാതരോഗം; മരണം 68 ആയി

ഉത്തർപ്രദേശിലെ അജ്ഞാതരോഗം ബാധിച്ച് വീണ്ടും മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു. 12 കുട്ടികൾ കൂടി കഴിഞ്ഞ ദിവസങ്ങളിൽ മരണത്തിന് കീഴടങ്ങി. ഇതോടെ ഒരാഴ്ചയ്‌ക്കുള്ളിൽ അജ്ഞാതരോഗം ബാധിച്ച് മരിച്ച ആളുകളുടെ എണ്ണം 68 ആയി. മരിച്ച കുട്ടികളിൽ ഭൂരിഭാഗവും 8 മുതൽ 15 വയസ്സ് വരെ പ്രായമുള്ളവരാണ്. മരിച്ചവരിൽ ചിലർക്ക് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ കാണിച്ചിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
നിർജ്ജലീകരണം,കടുത്ത പനി, രക്തത്തിൽ പ്ലേറ്റ്‌ലെറ്റുകളുടെ കുറവ് തുടങ്ങിയ വിവിധ ലക്ഷണങ്ങളും രോഗികൾക്കുണ്ടായിരുന്നതായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട് .

ആഗ്ര,മഥുര,മെയിൻപുരി ഉൾപ്പടെ ജില്ലകളിലും ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
അതേസമയം, ഫിറോസാബാദ് മെഡിക്കൽ കോളേജിലേ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 135 കുട്ടികളിൽ 72 കുട്ടികളുടെ സ്ഥിതി അതീവഗുരുതരമാണെന്നാണ് റിപ്പോർട്ടുകളുണ്ട്.
അജ്ഞാത രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള തീവ്രപരിശ്രമത്തിലാണ് ആരോഗ്യവകുപ്പ്.എന്നാൽ ഇതിനിടെ കൂടുതൽ പേരിലേക്ക് രോഗം പടരുന്നത് ആശങ്കജനകമാണെന്ന് ഫിറോസാബാദിലെ മെഡിക്കൽ സൂപ്രണ്ട് ഹൻസരാജ് സിംഗ് പറഞ്ഞു.

Eng­lish sum­ma­ry; Unknown dis­ease in Uttar Pradesh of con­cern; The death toll rose to 68

you may also like this video;

Exit mobile version