Site iconSite icon Janayugom Online

ഉന്നാവോ കസ്റ്റഡി കേസ്: ജയ്ദീപ് സെൻഗാർ കീഴടങ്ങണമെന്ന് ഡല്‍ഹി ഹൈകോടതി

ഉന്നാവോയിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവ് ജുഡീഷ്യൽ കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി ജയ്ദീപ് സെൻഗാർ ഉടൻ കീഴടങ്ങണമെന്ന് ഡൽഹി ഹൈകോടതി. ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി മുൻ എംഎൽഎ കുൽദീപ് സെൻഗാറിന്റെ സഹോദരനാണ് ജയ്ദീപ്.

കേസിൽ പത്ത് വർഷത്തേക്ക് ശിക്ഷിക്കപ്പെട്ട ജയ്ദീപ് നിലവിൽ ജാമ്യത്തിലാണ്. 2024 ജൂലൈയിൽ ജാമ്യം നേടിയ ജയ്ദീപിന് 2025 ഏപ്രിലിന് അത് പിന്നെയും നീട്ടിക്കൊടുത്തു. തുടർന്നും ജാമ്യം നീട്ടണമെന്ന അപേക്ഷയിലാണ് കോടതി ഇടപെടൽ. അർബുദ ബാധിതനായ ജയ്ദീപിന് ജാമ്യം തുടരാൻ അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എന്നാൽ, ആദ്യം ജയിലിൽ കീഴടങ്ങണമെന്ന് കോടതി വ്യക്തമാക്കി.

Exit mobile version