Site iconSite icon Janayugom Online

പ്രകൃതി വിരുദ്ധ പീഡനം; പള്ളി ഇമാം ഒളിവിൽ

മദ്രസ്സയിൽ മതപഠനത്തിനെത്തിയ 14 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പള്ളി ഇമാമിനെതിരെ പോക്സോ ചുമത്തി പൊലീസ് കേസെടുത്തു. അന്തിക്കാട് മുസ്‌ലിം ജുമാ അത്ത് പള്ളിയിലെ ഇമാമും, മദ്രസ്സ അധ്യാപകനുമായ കൊടുങ്ങല്ലൂര്‍ കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തിൽ ബഷീർ സഖാഫി ( 52 ) ക്കെതിരെയാണ് നടപടി. 20 വർഷമായി ഇയാൾ പള്ളിയുടെ അധികാര സ്ഥാനത്തുണ്ട്.

പീഡനത്തിനിരയായ കുട്ടിയെ മുൻപും പലതവണ ഇയാൾ പീഡിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. മറ്റു കുട്ടികൾക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെങ്കിലും മാനഹാനി ഭയന്ന് ആരും പുറത്ത് പറയുന്നില്ല.

അതിക്രമം അറിഞ്ഞിട്ടും കുട്ടിയെ സഹായിക്കാന്‍ പള്ളിക്കമ്മിറ്റി തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. പീഡന വിവരം പൊലീസിനെ അറിയിക്കാതിരുന്ന പള്ളി കമ്മിറ്റിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

നിലവിലെ പള്ളിക്കമ്മറ്റിയെ പുറത്താക്കണമെന്ന ആവശ്യവുമായി മഹല്ല് നിവാസികൾ ചേർന്ന് മഹല്ല് സംരക്ഷണ സമിതിയും രൂപികരിച്ചിട്ടുണ്ട്. മെയ് രണ്ടിനാണ് പൊലീസ് കേസെടുത്തത്. ഒളിവിൽ പോയ ബഷീർ സഖാഫിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി അന്തിക്കാട് എസ്എച്ച് ഒ അനീഷ് കരീം പറഞ്ഞു.

Eng­lish summary;Unnatural tor­ture; Church Imam missing

You may also like this video;

Exit mobile version