Site iconSite icon Janayugom Online

സ്വകാര്യ ആശുപത്രികളില്‍ അനാവശ്യ ഗര്‍ഭപാത്രനീക്കം വര്‍ധിക്കുന്നു: സംസ്ഥാനങ്ങള്‍ ഓഡിറ്റ് നടത്തണമെന്ന് കേന്ദ്രം, കത്തയച്ചു

utrusutrus

സ്വകാര്യ- പൊതു ആശുപത്രികളില്‍ നടത്തിയ നിര്‍ബന്ധിത ഗര്‍ഭപാത്ര നീക്കം ചെയ്യുന്ന ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കണക്കുകള്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. അനാവശ്യ സന്ദര്‍ഭങ്ങളില്‍ പോലും ചില ആശുപത്രികള്‍ നിര്‍ബന്ധിതമായി ഗര്‍ഭപാത്രം നീക്കം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി. വിഷത്തില്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നിർബന്ധിത ഓഡിറ്റ് നടത്തണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അയച്ച കത്തില്‍ പറയുന്നു. ഈ പ്രശ്നം ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഗര്‍ഭപാത്രം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ ഒരു പകർപ്പ് ഡാറ്റ ശേഖരണ ഫോർമാറ്റോടെ എല്ലാ സംസ്ഥാനങ്ങളിലും നേരത്തെ വിതരണം ചെയ്തിരുന്നു.

ഈ മാർഗനിർദേശങ്ങൾ നടപ്പിലാക്കുന്നതിന് മുമ്പും ശേഷവും നിര്‍ബന്ധിത ഗര്‍ഭപാത്ര ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കണക്കുകള്‍ നല്‍കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. 28 നും 36 നും ഇടയിൽ പ്രായമുള്ള യുവതികളാണ് ഏറ്റവും കൂടുതല്‍ നിര്‍ബന്ധിത ഗര്‍ഭപാത്ര ശസ്ത്രക്രിയക്ക് വിധേയരായതെന്ന് കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട പഠനങ്ങള്‍ വ്യക്തമാക്കുന്നു. ദേശീയ കുടുംബാരോഗ്യ സർവേ-4 (2015–16) കണക്കുകള്‍ അനുസരിച്ച് 30 നും 39 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 3.6 ശതമാനവും 40 നും 49 നും ഇടയിൽ പ്രായമുള്ളവരിൽ 9.2 ശതമാനവുമാണ് നിര്‍ബന്ധിത ഗര്‍ഭപാത്ര ശസ്ത്രക്രിയക്ക് വിധേയരായത്. 

You may also like this video

Exit mobile version