Site iconSite icon Janayugom Online

ഹിന്ദി ഹൃദയഭൂമിയായിരുന്നില്ല യുപിയും ബീഹാറും : സ്റ്റാലിന്‍

MK stalinMK stalin

യുപിയും ‚ബാഹാറും മുമ്പ് ഹിന്ദി ഹൃദയഭൂമിയായിരുന്നില്ലെന്നും ഹിന്ദി അടിച്ചേല്‍പ്പിച്ചതിലൂടെ ഇന്ത്യയിലെ നിരവധി മാതൃഭാഷകള്‍ കൊല്ലപ്പെട്ടെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.ഹിന്ദിയുടെ കടന്നുകയറ്റം അനുവദിച്ചതിലൂടെ നിരവധി ഇന്ത്യന്‍ ഭാഷകള്‍ അവശേഷിപ്പ് ഇല്ലാത്തവിധം അപ്രസക്തമായി. ഭോജ്പുരി, മൈഥിലി,അവ്ധി, ബ്രജ്, ബുന്ദേലി, ​ഗഡ്‌വാളി, കുമോനി, മാര്‍ഘി, മാർവാഡി, മാല്‍വി, ഛത്തിസ്​ഗഡി, സാന്താളി, അന്‍​ഗിക, ഹോ, ഖാരിയ, ഖോര്‍ത, കുര്‍മാലി, കുര്‍ഖ്, മുണ്ടരി എന്നീ ഭാഷകള്‍ നിലനില്‍പ്പിനായുള്ള പെടാപ്പാടിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹിന്ദി ഹൃദയഭൂമിയായി വിശേഷിപ്പിക്കപ്പെടുന്ന യുപിയിലെയും ബിഹാറിലെയും യഥാര്‍ഥ ഭാഷകള്‍ നാമവശേഷമായതാണ്. ഹിന്ദിയുടെ കടന്നുകയറ്റം എവിടെക്കൊണ്ട് എത്തിക്കുമെന്ന് അറിയാവുന്നതുകൊണ്ടാണ് തമിഴ്നാട് അതിനെ എതിര്‍ക്കുന്നതെന്നും അദ്ദേഹം കുറിച്ചു. ഹിന്ദി വെറും മുഖംമൂടിയാണെന്നും യഥാര്‍ഥമുഖം സംസ്‌കൃതമാണെന്നും ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് അയച്ച തുറന്ന കത്തിൽ സ്റ്റാലിന്‍ പറഞ്ഞു. ഉത്തരേന്ത്യയില്‍ ഹിന്ദി, സംസ്‌കൃത ആധിപത്യത്തിൽ 25ലധികം തദ്ദേശീയ ഭാഷ തകര്‍ന്നു.

നൂറ്റാണ്ട് പിന്നിട്ട ദ്രാവിഡ പ്രസ്ഥാനമാണ് തമിഴും അതിന്റ സംസ്‌കാരവും സംരക്ഷിച്ചത്. വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദിയും സംസ്‌കൃതവും കേന്ദ്രം അടിച്ചേൽപ്പിക്കുന്നതുകൊണ്ടാണ് ദേശീയ വിദ്യാഭ്യാസ നയത്തെ തമിഴ്നാട് എതിര്‍ക്കുന്നത്.ത്രിഭാഷ നയപ്രകാരം സംസ്‌കൃതമാണ് വിവിധ സംസ്ഥാനങ്ങളിൽ പ്രോത്സാഹിപ്പിക്കുന്നത്. ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ ഉറുദു അധ്യാപകരെ മാറ്റി സംസ്‌കൃത അധ്യാപകരെ നയിമിച്ചു. ത്രിഭാഷ പദ്ധതി തമിഴ്നാട് അം​ഗീകരിച്ചാൽ മാതൃഭാഷ അവ​ഗണിക്കപ്പെടുകയും ഭാവിയിൽ സംസ്‌കൃതവത്കരണം നടക്കുകയുംചെയ്യുമെന്നും സ്റ്റാലിന്‍ മുന്നറിയിപ്പ് നൽകി. 

Exit mobile version