യുപിയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ വജയിക്കുവാനായി മുഖ്യമന്ത്രി ആദിത്യനാഥുംബിജെപിയും ഭഗീരത്ഥ പ്രയത്നത്തിലാണ്. അതിനായി ഹിന്ദുത്വവികാരങ്ങള്‍ ഊൗതി വീര്‍പ്പിച്ചാണ് പ്രചരണം നടത്തുന്നത്. മുന്‍കാലങ്ങളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചീട്ടായ അയോധ്യയിലെ രാമക്ഷേത്രം ഇപ്പോള്‍ വിലപോകില്ലെന്നു മനസിലാക്കിയ ആദിത്യനാഥ് ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ വേട്ടായാടുന്നതായുള്ള പ്രചരണം അഴിച്ചു വിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്, കഴിഞ്ഞ ലോക്സഭാ തെരഞെടുപ്പില്‍ യുപിയില്‍ ബിജെപിയുടെ നിറം മങ്ങുകയും അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ് വാദി പാര്‍ട്ടി രാഷ്ട്രീയ നേട്ടം കൊയ്യുകയും ചെയ്യുകയും ചെയ്തു.
ഇത്തരമൊരു സാഹചര്യത്തില്‍ രാഷട്രീയ മുതലെടുപ്പിനായി ബിജെപി ഹിന്ദുത്വ വികാരങ്ങള്‍ ഇളക്കി വിട്ടാണ് പ്രചരണത്തില്‍ സജീവമായിരിക്കുന്നത്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ അക്രമിക്കപ്പെടുന്നതായി പ്രചണവിഷയമായി തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പ്രതിഷേധ റാലികുളും, മാര്‍ച്ചുകളും നടത്തുകയാണ്. ബംഗ്ലാദേശില്‍ നടക്കുന്നത് ഇവിടെ സംഭവിക്കാന്‍ പാടില്ലെന്നും, ഹിന്ദുക്കള്‍ കശാപ്പു ചെയ്യപ്പെടുമെന്നും , ഹിന്ദുക്കള്‍ ഐക്യത്തോടെ നിലകൊണ്ടാല്‍ സുരക്ഷിതാരിരിക്കുമെന്നും ആഗ്രയില്‍ നടന്ന ഒരു പൊതുയോഗത്തില്‍ ആദിത്യനാഥ് പറഞ്ഞു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ അവസ്ഥയെക്കുറിച്ച് പ്രതിപക്ഷം മൗനം പാലിക്കുകയാണെന്നും, വോട്ട് ബാങ്കിലാണ് അവര്‍ക്ക് കൂടതല്‍ ശ്രദ്ധയെന്നും, ലോകത്തിലെ എല്ലാ വിഷയങ്ങളിലും ശബ്ദമുയര്‍ത്തുന്നവര്‍ വോട്ട് ബങ്ക് ഇല്ലാതാകുമെന്ന ഭയത്താലാണ് ബംഗ്ലാദേശ് വിഷയത്തില്‍ അഭിപ്രായം പറയാത്തതെന്നും, അവരുടെ വായ് അടഞ്ഞിരിക്കുകയാണെന്നും ആദിത്യനാഥ് മഥുരയില്‍ നടന്ന യോഗത്തില്‍ അഭിപ്രായപ്പെട്ടു.
ഈ ആളുകള്‍ പലസ്തീനെ കാണുന്നു, പക്ഷെ ബംഗ്ലാദേശിനെ കാണുന്നില്ല. അവിടെ ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെടുകുയും, ഹിന്ദുക്കള്‍ കൊല്ലപ്പെടുകുയും ചെയ്തു. എന്നാല്‍ ഈ പാര്‍ട്ടികളൊന്നും ഹിന്ദുക്കളുടെ വിഷയത്തില്‍ സംസാരിക്കില്ല. ഇവല്‍ തങ്ങളുടെ തെരഞ്ഞെടുപ്പു നേട്ടത്തിനായി സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ആഗ്രക്കുന്നതായും ആദിത്യനാഥ് വ്യക്തമാക്കി . ബിജെപിയെ സംബന്ധിച്ചടത്തോളം രാജ്യത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും ആദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ഷെയ്ഖ് ഹസീന ബംഗ്ലാദേശ് വിട്ടതിനുശേഷം അവിടെ അക്രമം രൂക്ഷമായപ്പോള്‍ കഴിഞ്ഞമാസം ഏഴിന് ആദിത്യനാഥ് അയോധ്യയില്‍ അദ്ദേഹം നടത്തിയ പ്രസ്ഥാവനകളും, മഥുരയിലെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും ഏറെ ചര്‍ച്ചചെയ്യപ്പെടുകയാണ്. ഇന്ത്യയുടെ അയല്‍രാജ്യമ ബംഗ്ലാദേശ് കത്തിക്കൊണ്ടിരിക്കുന്നു. അവിടെ ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുന്നു. ഹിന്ദുക്കളെ തെരഞ്ഞുപിടിച്ചു കൊല്ലുന്നു, സനതനധര്‍മ്മത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിനെതിരെ നാം ഒന്നിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.
അയോധ്യയില്‍ പോയി മൂന്നു ദിവസത്തിനുശേഷം മില്‍കിപൂര്‍ മണ്ഡലം സന്ദര്‍ശിച്ചപ്പോള്‍ ബംഗ്ലാദേശില്‍ അവശേഷിക്കുന്ന ഹിന്ദുക്കളില്‍ 90 ശതമാനവും ദളിത് വിഭാഗത്തില്‍ നിന്നുള്ളവരാണെന്നു ആദിത്യനാഥ് പറഞ്ഞു. വായ് മൂടികെട്ടിയ രാജ്യത്തെ പ്രതിപക്ഷത്തിനറിയാം എന്നാല്‍ തങ്ങളുടെ വോട്ട് ബാങ്ക് അല്ലല്ലോ അവര്‍ ഹിന്ദുക്കളാണ്. അതിനാല്‍ പ്രതിപക്ഷം മിണ്ടില്ല ആദിത്യനാഥ് പറയുന്നു.ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ ദയനീയവസ്ഥയില്‍ അവര്‍ക്കൊപ്പം നില്‍ക്കേണ്ടത് നമ്മുടെ ഉത്തരവാധിത്തമാണ്. ഇവിടെ ഹിന്ദുക്കള്‍ നേരിടുന്ന പീഡനം കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല, മനുഷ്വത്വത്തിന്റെ പ്രശ്നമാണ്.
മാനവികതയെ സംരക്ഷിക്കാന്‍ ശബ്ദം ഉയര്‍ത്താന്‍ നാം സന്നദ്ധമാകണം ആദിത്യനാഥ് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ആവശ്യപ്പെടുകയാണ് .എന്നാല്‍ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നതായുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും, ഇവര്‍ക്കു വേണ്ട സംരക്ഷണം ഒരുക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് ബംഗ്ലാദേശിലെ കെയര്‍ ടേക്കര്‍ സര്‍ക്കാരിന്റെ തലവന്‍ മുഹമ്ദ് യുനുസ് അഭിപ്രായപ്പെട്ടു. ബിജെപിയേയും ആദിത്യനാഥിനെയും സംബന്ധിച്ച് ഉപതെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്. രാഷ്ട്രീയം പറഞ്ഞ് പ്രചരണം നടത്തി വോട്ട് പിടിക്കുന്നത് ആദിത്യനാഥിന്റെ ശൈലിയില്ല. മറിച്ച് വര്‍ഗ്ഗീയ വികാരങ്ങള്‍ ആളികത്തിച്ചായിരിക്കും പ്രചരണങ്ങള്‍. ലവ്ജിഹാദ്, ട്രിപ്പില്‍ തലാഖ്, ഗോവധനിരോധനം എന്നീവിഷയങ്ങളില്‍ അദ്ദേഹം എടുത്ത നിലപാടുകള്‍ മുമ്പിലുണ്ട്.
ഇക്കാര്യത്തില്‍ ഏറെ വിമര്‍ശനങ്ങളും ആദിത്യനാഥ് ഏറ്റുവാങ്ങിയിട്ടുണ്ട്. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകൾ ബിജെപിക്ക് നിർണായക പരീക്ഷണമാണ്. ഉത്തർപ്രദേശിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിഉയരാനുള്ള ശ്രമമാണ് നടത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബിജെപിയും പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഉപതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. ബിജെപിയെ സംബന്ധിച്ചിടത്തോളം, ഉപതെരഞ്ഞെടുപ്പിലെ വിജയം പാർട്ടിയുടെ ആത്മവിശ്വാസം വീണ്ടെടുക്കുകയും 2027 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായിമനോവീര്യം ഉയർത്തുകയും ചെയ്യും.
സമാജ്‌വാദി പാർട്ടി-കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം, ഉപതെരഞ്ഞെടുപ്പുകളിലെ വിജയം ലോക്‌സഭാ വിജയത്തിൻ്റെ കുതിപ്പ് നിലനിർത്തും. കർഹാൽ, മിൽകിപൂർ, കതേഹാരി, കുന്ദർക്കി, ഗാസിയാബാദ്, ഖൈർ, മീരാപൂർ, ഫുൽപൂർ, മജവാൻ, സിസാമാവു നിയമസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അഖിലേഷ് യാദവ് ഉൾപ്പെടെ ഒമ്പത് നിയമസഭാ സാമാജികർ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ സീറ്റുകൾ ഒഴിഞ്ഞുകിടന്നു. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് സമാജ്‌വാദി പാർട്ടി എംഎൽഎയെ അയോഗ്യനാക്കിയിരുന്നു. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തോട് തോറ്റ ബിജെപി ഉപതിരഞ്ഞെടുപ്പുകളിൽ വിജയിക്കാനുള്ള കഠിന ശ്രമത്തിലാണ്. അതിനായി വര്‍ഗ്ഗീയതയുടെ എല്ലാ വശങ്ങളും പ്രചരണത്തില്‍ ഉപയോഗിക്കുകയാണ്