Site icon Janayugom Online

പിഎഫ് അഴിമതിക്കേസിൽ ഐഎഎസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിൽ നിന്ന് സിബിഐയെ വിലക്കി യുപി സർക്കാർ

പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) അഴിമതിക്കേസിൽ ഐഎഎസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിൽ നിന്ന് സിബിഐയെ വിലക്കി യുപി സർക്കാർ. 2,200 കോടി രൂപയുടെ പിഎഫ് അഴിമതിക്കേസിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുന്നതിനാണ് ചോദ്യം ചെയ്യല്‍.

ഐഎഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് അഗര്‍വാള്‍ , ഐഎഎസ് അലോക് കുമാർ, ഐഎഎസ് അപർണ ഉപാധ്യായ എന്നിവരെ ചോദ്യം ചെയ്യുന്നതില്‍ നിന്നാണ് സിബിഐയെ ആദിത്യനാഥ് സര്‍ക്കാര്‍ വിലക്കിയത്.

2019‑ൽ അന്നത്തെ യുപി പവർ കോർപ്പറേഷൻ ലിമിറ്റഡ് (യുപിപിസിഎൽ) ചെയർമാൻ അലോക് കുമാർ രഹസ്യ പരാതി ലഭിച്ചതിനെത്തുടർന്ന് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് പിഎഫ് അഴിമതി പുറത്തുവന്നത്. സിബിഐക്ക് കൈമാറുന്നതിന് മുമ്പ് ഈ കേസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് അന്വേഷിച്ചിരുന്നത്.

Eng­lish summary;UP govt blocks CBI from ques­tion­ing 3 IAS offi­cers in Rs 2,200 crore PF scam

You may also like this video;

Exit mobile version