Site icon Janayugom Online

രാജ്യത്ത് ഏറ്റവുമധികം മനുഷ്യാവകാശ ലംഘനം യുപിയില്‍; തലകുനിച്ച് ആദിത്യനാഥ് സര്‍ക്കാര്‍

മനുഷ്യാവകാശ ലംഘന കേസുകളില്‍ ഏറ്റവും മുന്നിലുള്ള സംസ്ഥാനം ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഉത്തര്‍പ്രദേശാണ് പട്ടികയില്‍ മുന്നിലുള്ളതെന്ന് മനുഷ്യാവകാശന കമീഷന്റെ റിപ്പോര്‍ട്ട് വ്യക്താമക്കുന്നു. മനുഷ്യാവകാശ ലംഘനങ്ങളില്‍ നാല്‍പത് ശതമാനവും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായിട്ടുള്ള സംസ്ഥാനത്താണ്. ലോക്സഭയില്‍ ഡിഎംകെ എംപി എം ഷണ്‍മുഖത്തിന്റെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് നല്‍കിയ മറുപടിയില്‍ ആണ് കമീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

2019–20ല്‍ 32,693 കേസുകളും 2020–21ല്‍ 30,164 കേസുകളും 2021–22 ഒക്ടോബര്‍ 31 വരെ 24242 കേസുകളും റിപോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ 2019–2020ല്‍ 5,842, 2020–2021ല്‍ 6,067, ഈ വര്‍ഷം ഒക്ടോബര്‍ 31 വരെ 4972 കേസുകളും യുപിയില്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ബിഹാര്‍, ഒഡീഷ, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്നാട്, ബംഗാള്‍ സംസ്ഥാനങ്ങളാണ് യുപിക്കും ഡല്‍ഹിക്കും തൊട്ട് പിന്നിലുള്ള സംസ്ഥാനങ്ങള്‍.

അതേസമയം കേരളത്തില്‍ 2019–20 ല്‍ 640 കേസുകളും, 2020–21 ല്‍ 722 കേസുകളും, 2021 ഒക്ടോബര്‍വരെ 899 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2018–19 ല്‍ 89584 മനുഷ്യാവകാശ ലംഘന കേസുകളായിരുന്നു. 2019–20 ല്‍ 76628 ആയും 2020–21 ല്‍ 74968 ആയും കുറഞ്ഞു. 2021–22ല്‍ ഒക്ടോബര്‍ 31 വരെ 64170 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ENGLISH SUMMARY:UP has the high­est num­ber of human rights vio­la­tions in the country
You may also like this video

Exit mobile version