Site icon Janayugom Online

വാസ്കിനേഷനില്‍ ആദിത്യനാഥിന്റെ യുപി പിന്നില്‍

രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബിജെപെിയുടെ ആദിത്യനാഥ് ഭരിക്കുന്ന യുപിയിലെ വാക്‌സിനേഷന്‍ വേഗം വളരെ പിന്നിലാണ്. 14.75 കോടി പേരാണ് സംസ്ഥാനത്ത് വാക്‌സിന് അര്‍ഹതപ്പെട്ടവര്‍. ഡിസംബര്‍ 31ന് മുമ്പ് ജനസംഖ്യയെ പൂര്‍ണമായും വാക്‌സിനേറ്റ് ചെയ്യിക്കുമെന്നായിരുന്നു മുഖ്യമന്ത്രി ആദിത്യനാഥ് സര്‍ക്കാരിന്റെ പ്രഖ്യാപനം. എന്നാല്‍ ഇത് ഇനി ഒരിക്കലും സാധ്യമാകില്ലെന്നാണ് വ്യക്തമാകുന്നത്. ഈ ടാര്‍ഗറ്റ് സ്വന്തമാക്കണമെങ്കില്‍ ഒരുപാട് കടമ്പകള്‍ കടക്കേണ്ടതുണ്ട്.

ദിവസവും 22 ലക്ഷം ഡോസുകള്‍ വെച്ച് ശരാശരി നല്‍കേണ്ടി വരും. ഇത് നടക്കുമോ എന്ന് കണ്ടറിയണം. നിലവില്‍ യുപി ജനസംഖ്യയുടെ 79 ശതമാനവും ഭാഗികമായി വാക്‌സിന്‍ എടുത്തവരാണ്. 39 ശതമാനം പേര്‍ മാത്രമാണ് രണ്ട് ഡോസും എടുത്തിട്ടുള്ളത്. വാക്‌സിന്‍ ഉപയോഗിക്കാതെ വെച്ചിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നിലാണ് യുപിയെന്ന് നേരത്തെ കേന്ദ്രം തന്നെ പറഞ്ഞിരുന്നു. അധികൃതരുമായി വാക്‌സിനേഷന്റെ കാര്യത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച്ച നടത്തി. ആരോഗ്യ വിദഗ്ധരോടും ഡോക്ടര്‍മാരോടും വാക്‌സിനേഷന്റെ വേഗത വര്‍ധിപ്പിക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

നിത്യേന ഇരുപത് ലക്ഷം ഡോസുകളെങ്കിലും നല്‍കാനാണ്വശ്യപ്പെട്ടിരിക്കുന്നത്. കൂടുതല്‍ ശ്രദ്ധ രണ്ടാം ഡോസിന് നല്‍കണമെന്നും നിര്‍ദേശിച്ചു. വാക്‌സിനുകള്‍ സംസ്ഥാനത്ത് ആവശ്യത്തിന് ലഭ്യമാണെന്ന് ആരോഗ്യ മന്ത്രി ജയ് പ്രതാപ് സിംഗ് പറയുന്നു. മെഗാ ക്യാമ്പയിനുകളില്‍ വാക്‌സിന്‍ വന്‍ തോതില്‍ തന്നെ വര്‍ധിച്ചിട്ടുണ്ട്. നാല് കോടി ഡോസുകള്‍ ഡിസംബര്‍ 31നുള്ളില്‍ നല്‍കേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. പല കാരണങ്ങള്‍ കൊണ്ടാണ് വാക്‌സിനേഷന്‍ നിരക്ക് പിന്നോട്ട് പോയത്. എന്നാല്‍ ക്ലസ്റ്റര്‍ കേന്ദ്രീകരിച്ച് വാക്‌സിനേഷന്‍ വേഗം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ വാക്‌സിന്‍ എത്താത്ത മേഖലകളിലേക്ക് ഇത് വ്യാപിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.

ഇത്തരം മേഖലകളില്‍ ആദ്യ ഡോസ് നല്‍കുന്നതിനാണ് പ്രാധാന്യം നല്‍കുകയെന്നും ജയ് പ്രതാപ് സിംഗ് പറഞ്ഞു. ഒമൈക്രോണ്‍ ഭീതി ജനങ്ങളിലുണ്ട്. അതുകൊണ്ട് വാക്‌സിനേഷന്‍ വേഗത്തില്‍ എടുക്കാനാണ് പലരും തീരുമാനിച്ചിരിക്കുന്നത്. നേരത്തെ വാക്‌സിന്‍ എടുക്കാന്‍ വിമുഖത പലരിലുമുണ്ടായിരുന്നു.

എന്നാല്‍ അത് മാറിയെന്നും, ഇപ്പോള്‍ വാക്‌സിനേഷനായി ആളുകള്‍ എത്തുന്നുണ്ടെന്നും വാക്‌സിനേഷന്‍ ഓഫീസറായ വിജേന്ദ്ര ശ്രീവാസ്തവ പറയുന്നു. തന്റെ ഏരിയയില്‍ ആദ്യ ഡോസ് വാക്‌സിനേഷന്‍ കഴിഞ്ഞു. ഇപ്പോള്‍ രണ്ടാം ഡോസിലാണ് ഫോക്കസ്. പലരും പാര്‍ശ്വഫലങ്ങള്‍ ഭയന്നും വാക്‌സിന്‍ എടുക്കാതെ ഇരുന്നിരുന്നു. എന്നാല്‍ വാക്‌സിന്‍ എടുത്തതോടെ അത് മാറുകയും ചെയ്തു.

Eng­lish Sum­ma­ry: UP lags behind Adityanath in vaccination

You may also like this video:

Exit mobile version