Site iconSite icon Janayugom Online

പേരു ചോദിച്ചു, ശേഷം ജാതിയുടെ പേരില്‍ ഓര്‍ഡര്‍ നിരസിച്ചു: പരാതിയുമായി ഡെലിവറി ബോയ്

ഉത്തർപ്രദേശിൽ താഴ്ന്ന ജാതിക്കാരൻ എന്നതിന്റെ പേരിൽ യുവാവിനെ മർദ്ദിക്കുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തതായി പരാതി. പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനമായ സൊമാറ്റൊയുടെ ഡെലിവറി ജീവനക്കാരനാണ് ദുരനുഭവം. യുവാവിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
ലക്നൗവിലാണ് സംഭവം. ഓർഡർ അനുസരിച്ച് ഭക്ഷണം വിതരണം ചെയ്യാൻ പോയപ്പോൾ ഉപഭോക്താവാണ് വിനീത് കുമാറിനെ മർദ്ദിച്ചത്. പാർസൽ വാങ്ങാൻ പുറത്തേയ്ക്ക് വന്ന വീട്ടുടമസ്ഥൻ പേരും ജാതിയും ചോദിച്ചു. പട്ടിക ജാതി വിഭാഗത്തിൽപ്പെട്ടയാളാണ് എന്ന് തിരിച്ചറിഞ്ഞ ഉപഭോക്താവ് ഓർഡർ സ്വീകരിക്കാൻ തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു.
അസ്പൃശ്യന്റെ കൈയിൽ നിന്ന് പാർസൽ വാങ്ങാൻ കഴിയില്ലെന്ന് അയാൾ പറഞ്ഞു. എന്നാൽ പാർസൽ വാങ്ങാൻ ഒരുക്കമല്ലെങ്കിൽ ഓർഡർ റദ്ദാക്കാൻ താൻ ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലിയുള്ള തർക്കത്തിനിനിടെ തന്റെ മുഖത്തടിക്കുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. അതിനിടെ വീട്ടിൽ നിന്ന് പുറത്തേയ്ക്ക വന്ന മറ്റു പത്തുപന്ത്രണ്ട് പേർ ചേർന്ന് തന്നെ മർദ്ദിക്കുകയും ചെയ്തു. തന്റെ ബൈക്ക് പിടിച്ചുവച്ചു. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നുവെന്നും യുവാവ് പറയുന്നു.
പൊലീസിന്റെ സഹായത്തോടെയാണ് ബൈക്ക് തിരിച്ചുകിട്ടിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

eng­lish sum­ma­ry; UP man makes casteist slur on Zoma­to deliv­ery boy, FIR lodged against customer
you may also like this video;

Exit mobile version