ഉത്തര്‍പ്രദേശിലെ മഥുരയില്‍ കന്നുകാലികളുടെ ഇറച്ചി കടത്തിയെന്നാരോപിച്ച് മുസ്ലിം യുവാവിനുനേരെ ഗ്രാമവാസികളുടെ അക്രമണം. വാഹനത്തിനുള്ളിൽ മൃഗങ്ങളുടെ അസ്ഥികളും ശവശരീരങ്ങളും കണ്ടതിനെ തുടർന്ന് ഗ്രാമവാസികൾ വാഹനം തടഞ്ഞതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ സംസ്കരിക്കുന്നതിനുള്ള ഗ്രാമ ശുചീകരണ യജ്ഞത്തിന്റെ ഭാഗമാണ് വാഹനമെന്നാണ് പൊലീസ് പറയുന്നത്. വാഹനത്തിൽ പശുക്കളോ ഗോമാംസമോ കയറ്റിയിരുന്നില്ലന്നും പൊലീസ് വ്യക്തമാക്കി. ട്രക്കില്‍ ഉണ്ടായിരുന്ന രണ്ടും പേരും രക്ഷപെടാൻ ശ്രമിച്ചെങ്കിലും അതിലൊരാളെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ ഗ്രാമവാസികള്‍ റോഡ് ഉപരോധിച്ചു.
ജനങ്ങള്‍ ഇയാളെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവുമായി ബന്ധപ്പെട്ട് 16 പേര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
english summary;UP: Mathura villagers accuse man of smuggling cattle meat, thrash him
you may also like this video;