Site icon Janayugom Online

പാക് ചാര ഏജൻസിക്ക് സൈനിക വിവരങ്ങൾ ചോർത്തി നൽകി: യുപി സ്വദേശി അറസ്റ്റിൽ

പാക് ചാരഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസിന്( ഐഎസ്ഐ) സൈനിക വിവരങ്ങൾ ചോർത്തി നൽകിയഇന്ത്യൻ എംബസി ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ. മോസ്‌കോയിലെ ഇന്ത്യൻ എംബസി ജീവനക്കാരനായ ഉത്തർപ്രദേശ് സ്വദേശിയായ സതേന്ദ്ര സിവാലിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ എംബസിയിൽ ഇന്ത്യ ബേസ്ഡ് സെക്യൂരിറ്റി അസിസ്റ്റന്റായി (ഐബിഎസ്എ) ജോലി ചെയ്യുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

ഉത്തർ പ്രദേശ് ഭീകരവാദ വിരുദ്ധ സ്‌ക്വാഡാണ് (യുപി എടിഎസ്) മീററ്റിൽനിന്ന് സതേന്ദ്രയെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുപി എടിഎസിന്റെ നടപടി. വിദേശകാര്യമന്ത്രാലയം ഉദ്യോഗസ്ഥരിൽ നിന്നും ഇയാൾ സൈന്യത്തെ സംബന്ധിക്കുന്ന രഹസ്യവിവരങ്ങൾ തേടിയെന്നും ഇതിന് പകരമായി പണം വാഗ്ദാനം ചെയ്തുവെന്നുമാണ് റിപ്പോർട്ട്.

ഹാപുരിലെ ഷാ മൊഹിയുദ്ദീൻപുർ ഗ്രാമവാസിയാണ് സതേന്ദ്ര. ചോദ്യം ചെയ്യലിൽ ആദ്യം അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കാതിരുന്ന സതേന്ദ്ര പിന്നീട് ചാരവൃത്തി നടത്തിയെന്ന് സമ്മതിച്ചു. പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട ചില നിർണായക രഹസ്യവിവരങ്ങൾ ഐഎസ്ഐ അധികൃതർക്ക് ഇയാൾ കൈമാറിയതായും വിവരമുണ്ട്.

Eng­lish Sum­ma­ry: UP native arrest­ed for Anti-nation­al activ­i­ty with Pakistan
You may also like this video

Exit mobile version