Site iconSite icon Janayugom Online

മാവേലിക്കരയില്‍ നാലരവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; യുപി സ്വദേശി പിടിയില്‍

policepolice

നാലരവയസുകാരിയെ വീട്ടുമുറ്റത്തുനിന്നു തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് സ്വദേശി പിടിയില്‍. മാവേലിക്കര കല്ലിമേല്‍ വരിക്കോലയ്യത്ത് ഏബനസര്‍ വില്ലയില്‍ ഫെബിന്റെയും ജീനയുടെയും മകള്‍ ഇവാ ഫെബിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. മനീത് സിങ് (30) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയ പ്രതിയെ പൊലീസില്‍ ഏല്പിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണു സംഭവം. ഇവായും സഹോദരന്‍ ഡെനില്‍ ഫെബിനും വീട്ടുമുറ്റത്തു പൂക്കളമൊരുക്കി കളിക്കുകയായിരുന്നു. ഇടയ്ക്ക് ഡെനില്‍ പൂക്കള്‍ ശേഖരിക്കാനായി സൈക്കിളില്‍ സമീപത്തെ വീട്ടിലേക്കുപോയി. ഈ സമയത്താണ് തറയോട് വൃത്തിയാക്കുന്നതിനുള്ള ലായനി വില്‍ക്കുന്നതിനായി മനീത് സിങ് എത്തിയത്. പരിസരത്ത് ആരുമില്ലെന്നുകണ്ട ഇയാള്‍ ഇവായെ കഴുത്തില്‍ കുത്തിപ്പിടിച്ചു പൊക്കിയെടുത്തു വീട്ടുമുറ്റത്തുണ്ടായിരുന്ന ഇരുചക്രവാഹനത്തില്‍ ഇരുത്തി.

പൂക്കളുമായി ഡെനില്‍ മടങ്ങിവരവെ ഇവാനെ എടുക്കുന്നതുകണ്ട് ഡെനില്‍ നിലവിളിച്ചു. ഇതോടെ മനീത് കുട്ടിയെ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ സമീപവാസികള്‍ നടത്തിയ തിരച്ചിലില്‍ മനീത് സിങ്ങിനെ കല്ലിമേലില്‍നിന്നുതന്നെ കണ്ടെത്തി പൊലീസില്‍ ഏല്പിക്കുകയായിരുന്നു.

Eng­lish Sum­ma­ry: up native arrest­ed for kid­nap­ping attempt in mavelikkara
You may also like this video

Exit mobile version