Site iconSite icon Janayugom Online

പാകിസ്ഥാനി ഗാ​നം കേ​ട്ട മുസ്ലിം കുട്ടികൾക്കെതിരെ കേസെടുത്ത് യുപി പൊലീസ്

പാകിസ്ഥാനി ഗാ​നം കേട്ടതിന് മുസ്ലിം കുട്ടികൾക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പൊലീസ്. മൊബൈലിൽ പാട്ട് കേട്ടതിനാണ് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്കെതിരെ കേസെടുത്തത്. ദേ​ശീ​യോ​ദ്ഗ്ര​ഥ​ന​ത്തെ ത​ട​സ​പ്പെ​ടു​ത്ത​ൽ, മ​നഃ​പൂ​ർ​വം അ​പ​മാ​നി​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് കേസെടുത്തത്.

പ്രദേശവാസിയായ ആശിഷ് നൽകിയ പരാതിയിലാണ് കുട്ടികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പാ​ക് ബാ​ല​താ​രം ആ​യ ആ​രി​ഫിന്റെ “പാകിസ്ഥാൻ സി​ന്ദാ​ബാ​ദ്’ എ​ന്ന ഗാ​നം കേ​ട്ട കു​ട്ടി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. 40 സെ​ക്ക​ൻ​ഡി​ൽ താ​ഴെ​യു​ള്ള പാ​ട്ട് അ​ബ​ദ്ധ​വ​ശാ​ലാ​ണ് ഇ​രു​വ​രും കേ​ട്ട​തെ​ന്നും അ​തി​നു​ശേ​ഷം ക്ഷ​മാ​പ​ണം ന​ട​ത്തി​യി​രു​ന്നെ​ന്നും ബ​ന്ധു​വാ​യ സ​ദ്ദാം ഹു​സൈ​ൻ പറഞ്ഞു.

എന്നാൽ ഏപ്രിൽ 13ന് അ‌ഞ്ച് മണിയോടെ ഇരുവരെയും പൊലീസ് പിടികൂടിയതായും രാത്രി മുഴുവൻ സ്റ്റേഷനിൽ തടഞ്ഞുവച്ചതായും കുടുംബം ആരോപിച്ചു. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബറേലി അഡീഷണൽ സൂപ്രണ്ട് പറഞ്ഞു.

Eng­lish sum­ma­ry; UP police file case against Mus­lim chil­dren for lis­ten­ing to Pak­istani songs

You may also like this video;

Exit mobile version