ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. ഒമ്പത് ജില്ലകളിലെ 54 മണ്ഡലങ്ങളിലാണ് പോളിങ്. വാരാണസി, അസംഗഡ്, ഗാസിപുർ, മിർസാപൂർ അടക്കമുള്ള ജില്ലകളിലായി 613 സ്ഥാനാർത്ഥികള്‍ ജനവിധി തേടും. പ്രധാനമന്ത്രിയുടെ ലോക്‌സഭാ മണ്ഡലമായ വാരണാസി, അഖിലേഷിന്റെ അസംഗഡ് എന്നിവയാണ് ശ്രദ്ധേയ പോരാട്ടം നടക്കുന്ന സ്ഥലങ്ങൾ.
ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ 2017 ൽ 29 സീറ്റുകൾ മാത്രമാണ് ബിജെപി നേടിയത്. സമാജ്‌വാദി പാർട്ടി 11 സീറ്റുകളും സ്വന്തമാക്കിയിരുന്നു. 2012 ൽ എസ്‌പിക്ക് ഇവിടെ 34 സീറ്റുകൾ നേടാന്‍ സാധിച്ചിരുന്നു. ഇതോടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് പൂർത്തിയാകും. ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുര്‍ എന്നീ സംസ്ഥാനങ്ങളില്‍ നേരത്തെ വോട്ടെടുപ്പ് നടപടികള്‍ പൂര്‍ത്തിയായിരുന്നു. പത്തിനാണ് ഫലപ്രഖ്യാപനം.
english summary; UP Seventh Phase today
you may also like this video;