Site iconSite icon Janayugom Online

സിഡ്നിയില്‍ ഒരാളുടെ കൈവശം 300 തോക്ക് വരെ; തോക്ക് വാങ്ങിക്കൂട്ടുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവെന്ന് റിപ്പോര്‍ട്ട്

ഹനൂക്ക ആഘോഷങ്ങള്‍ക്കിടെ ബോണ്ടി ബീച്ചിലുണ്ടായ വെടിവയ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സിഡ്നിയിലെ തോക്ക് ലൈസന്‍സുകള്‍ നിരീക്ഷണത്തില്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ മേഖലയില്‍ തോക്ക് വാങ്ങിക്കൂട്ടുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരു ലൈസന്‍സ് ഉപയോഗിച്ച് മുന്നൂറോളം തോക്കുകള്‍ കൈവശം വച്ചിരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ തോക്ക് കൈവശം വച്ചിരിക്കുന്ന പത്തില്‍ ഏഴില്‍ പേരും സിഡ്നിയിലാണെന്നും ഫയര്‍ആംസ് രജിസ്ട്രിയില്‍ പറയുന്നു. ചിഫ്ലി ലെ പെറോസ് എന്നയാളാണ് 295 തോക്കുകള്‍ കൈവശം വച്ചിരിക്കുന്നത്. പഞ്ച്ബൗള്‍ എന്നയാള്‍ 226 തോക്കുകളും മറ്റു ചിലര്‍ 207,198,192 തോക്കുകളും കൈവശം വച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തോക്ക് ലൈസന്‍സുള്ളവരില്‍ 41 ശതമാനവും സിഡ്നി, ന്യൂകാസ്റ്റില്‍, വൊളോങ്ങോങ് നഗരങ്ങളില്‍ നിന്നാണ്. 

അതേസമയം ജൂത മതാചാരമായ ഹനുക്ക ആഘോഷിക്കുന്നതിനിടെ ഉണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. സിഡ്നി ബോണ്ടി ബീച്ചിൽ ഞായറാഴ്ച രണ്ട് പേർ ചേർന്ന് നടത്തിയ വെടിവെപ്പിൽ ഒരു അക്രമി ഉൾപ്പെടെ 16 പേരാണ് കൊല്ലപ്പെട്ടത്. 40 ൽ അധികം പേർ ചികിത്സയിലാണ്. സാജിദ് അക്രം, മകൻ നവീദ് അക്രം എന്നിവരാണ് വെടിവയ്പ് നടത്തിയത്. സംഭവത്തിനു പിന്നാലെ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ സാജിദ് അക്രം കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ നവീദ് ആശുപത്രിയിലാണ്.
അക്രമികൾ 50 മുതൽ 100 ​​തവണവരെ വെടിയുതിര്‍ത്തു. ഏകദേശം 10 മിനിറ്റ് വെടിവയ്പ്പ് തുടർന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആക്രമണത്തിന് ഇരയായവരിൽ 10 വയസുള്ള ഒരു പെൺകുട്ടിയും 87 വയസുള്ള വൃദ്ധനും ഉൾപ്പെടുന്നു. ആക്രമണ സ്ഥലത്തിന് വളരെ അകലെയല്ലാത്ത സ്ഥലത്താണ് ശവസംസ്കാര ചടങ്ങുകൾ നടത്തിയത്. 

Exit mobile version