Site iconSite icon Janayugom Online

1000 രൂപയ്ക്കായി ഭർത്താവ് സുഹൃത്തുക്കൾക്ക് വിറ്റു; ഉത്തർപ്രദേശിൽ യുവതിക്ക് നേരെ ക്രൂരമായ കൂട്ടബലാത്സംഗം

ഉത്തർപ്രദേശിൽ 30 വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായി. യുവതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കളാണ് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. ഭർത്താവ് സുഹൃത്തുക്കളിൽ നിന്ന് പണം വാങ്ങിയെന്നും തന്നെ സുഹ‍ത്തുകള്‍ക്ക് മുന്നില്‍ കാഴ്ചവയ്ക്കുകയുമായിരുന്നുവെന്ന് യുവതി പൊലീസിന് പരാതി നല്‍കി. 1,000 രൂപയാണ് ഭർത്താവ് സുഹൃത്തുകളില്‍ നിന്നും വാങ്ങിയതെന്ന് യുവതി വ്യക്തമാക്കി. യുവതിയെ പൊലീസ് വൈദ്യപരിശോധയ്ക്ക് വിധേയയാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഭർത്താവിന്റെ സുഹൃത്തുക്കളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഭർത്താവ് ഒളിവിലാണ്. ഇയാള്‍ക്കായിയുള്ള തെരച്ചില്‍ ശക്തമാണ്. 

Exit mobile version