തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടികയിൽ നാളെ വരെ പേര് ചേര്‍ക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ പേരില്ലാത്ത അർഹരായ വോട്ടർമാർക്കാണ് ഇന്നും നാളെയും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കഴിയുക. ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ നവംബർ 13 ഓടെ തുടർനടപടികൾ പൂർത്തിയാക്കുകയും നവംബർ 14 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക പുതുക്കൽ: തീയതി നീട്ടി

