പതിനൊന്ന് ജില്ലകളിലായി ഒഴിവ് വന്ന 30 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് വോട്ടർപട്ടിക പുതുക്കാൻ തീരുമാനിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. കരട് വോട്ടർപട്ടിക സെപ്റ്റംബർ 12 ന് പ്രസിദ്ധീകരിക്കും. അന്നു മുതൽ 26 വരെ അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കാം. അന്തിമപട്ടിക ഒക്ടോബർ 10 നാണ് പ്രസിദ്ധീകരിക്കുന്നത്. പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനും ഭേദഗതികൾ വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. പേര് ഒഴിവാക്കുന്നതിന് ഫോറം അഞ്ചിൽ ആക്ഷേപങ്ങൾ നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം. കരട് വോട്ടർപട്ടിക ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പ്രസിദ്ധീകരിക്കും. കമ്മിഷന്റെ http://www.lsgelection.kerala.gov.in സൈറ്റിലും ലഭ്യമാണ്.
പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ പുളിക്കീഴ് വാർഡിലും അഞ്ച് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും മൂന്ന് മുനിസിപ്പാലിറ്റി വാർഡുകളിലും 21 ഗ്രാമപഞ്ചായത്ത് വാർഡുകളിലും ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനാണ് വോട്ടർപട്ടിക പുതുക്കുന്നത്. ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾക്ക് അവ ഉൾക്കൊള്ളുന്ന ഗ്രാമപഞ്ചായത്ത് വാർഡുകളിലെയും മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകൾക്ക് ബന്ധപ്പെട്ട വാർഡുകളിലെയും പട്ടികയാണ് പുതുക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടത്തുന്ന വാർഡുകൾ ജില്ലാ തലത്തിൽ: തിരുവനന്തപുരം: പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ മണപ്പാറ, കരുംകുളം ഗ്രാമ പഞ്ചായത്തിലെ ചെക്കിട്ടവിളാകം, കൊല്ലം: പേരയം ഗ്രാമപഞ്ചായത്തിലെ പേരയം ബി, പൂതക്കുളം ഗ്രാമ പഞ്ചായത്തിലെ കോട്ടുവൽകോണം.
പത്തനംതിട്ട: പത്തനംതിട്ട ജില്ലാപഞ്ചായത്തിലെ പുളിക്കീഴ്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പങ്കേരി, ആലപ്പുഴ: എഴുപുന്ന ഗ്രാമപഞ്ചായത്തിലെ വാത്തറ, പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്തിലെ എസ്എംസി വാർഡ്, പാണ്ടനാട് ഗ്രാമ പഞ്ചായത്തിലെ വനമഴി വെസ്റ്റ്, കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്തിലെ കാർത്തികപ്പള്ളി, മുതുകുളം ഗ്രാമ പഞ്ചായത്തിലെ ഹൈസ്കൂൾ, പാലമേൽ ഗ്രാമ പഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര തെക്ക്. ഇടുക്കി: ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലെ വണ്ണപ്പുറം, ശാന്തൻപാറ ഗ്രാമ പഞ്ചായത്തിലെ തൊട്ടിക്കാനം, കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിലെ പൊന്നെടുത്താൽ, കരുണാപുരം ഗ്രാമ പഞ്ചായത്തിലെ കുഴിക്കണ്ടം.
എറണാകുളം: വടക്കൻ പറവൂർ മുനിസിപ്പൽ കൗൺസിലിലെ വാണിയക്കാട്, വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ പട്ടിമറ്റം, പൂത്തൃക്ക ഗ്രാമ പഞ്ചായത്തിലെ കുറിഞ്ഞി, കീരംപാറ ഗ്രാമ പഞ്ചായത്തിലെ മുട്ടത്തുകണ്ടം. തൃശൂര്‍: വടക്കാഞ്ചേരി മുനിസിപ്പൽ കൗൺസിലിലെ മിണാലൂർ സെന്റർ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ പൈങ്കുളം, പാലക്കാട്: കുത്തന്നൂർ ഗ്രാമപഞ്ചായത്തിലെ പാലത്തറ, പുതൂർ ഗ്രാമപഞ്ചായത്തിലെ കോളപ്പടി, മലപ്പുറം: മലപ്പുറം മുനിസിപ്പൽ കൗൺസിലിലെ കൈനോട്. കോഴിക്കോട്: മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂർ, തുറയൂർ ഗ്രാമപഞ്ചായത്തിലെ പയ്യോളി അങ്ങാടി, മണിയൂർ ഗ്രാമപഞ്ചായത്തിലെ മണിയൂർ നോർത്ത്, കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ എളേറ്റിൽ, വയനാട്: കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ചിത്രമൂല.
English Summary: Updating the electoral roll
You may also like this video