Site iconSite icon Janayugom Online

വൈദ്യുത മേഖലയുടെ നവീകരണം: വായ്പയെടുക്കാന്‍ അനുമതി

വൈദ്യുത മേഖലയുടെ നവീകരണത്തിന് സംസ്ഥാന ആഭ്യന്തര ഉല്പാദനത്തിന്റെ ദശാംശം അഞ്ചു ശതമാനം വായ്പയെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ധനകാര്യ മന്ത്രാലയം അനുമതി നല്‍കി.
നിലവില്‍ സംസ്ഥാനങ്ങള്‍ നടത്തുന്ന നവീകരണ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനാണ് ഇത്തരമൊരു അനുമതി കേന്ദ്രം ലഭ്യമാക്കിയിരിക്കുന്നത്. 2021 മുതല്‍ നടപ്പാക്കിയ പദ്ധതി പ്രകാരം കേരളം ഈ ഇനത്തില്‍ 8323 കോടി രൂപയുടെ വായ്പയാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി എടുത്തതെന്നും കേന്ദ്രം പുറത്തു വിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: Upgrad­ing of Pow­er Sec­tor: Per­mis­sion to borrow

You may also like this video

Exit mobile version