ഇന്നുമുതല്‍ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ് (യുപിഐ) ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് വേഗമേറും. പണമിടപാടുകള്‍ ആരംഭിക്കുമ്പോള്‍ അവയോട് പ്രതികരിക്കാന്‍ ബാങ്കുകളെടുക്കുന്ന സമയത്തില്‍ കുറവുവരുത്തി യുപിഐ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനാണ് നാഷണല്‍ പേയ്മെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ) ലക്ഷ്യമിടുന്നത്. ഏപ്രില്‍ 26ന് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തുവിട്ടിരുന്നു. പണം അയയ്ക്കുന്ന ബാങ്കിനും സ്വീകരിക്കുന്ന ബാങ്കിനും പേയ്മെന്റ് സര്‍വീസ് പ്രൊവൈഡര്‍മാരായ ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം എന്നിവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
ഇന്ന് മുതല്‍ യുപിഐ ഇടപാടുകള്‍ വേഗത്തിലാകും

