Site iconSite icon Janayugom Online

യുപിഐ പണിമുടക്കി

സാങ്കേതിക തകരാർ മൂലം രാജ്യത്തെ യുപിഐ സേവനങ്ങൾ പണിമുടക്കി. പേടിഎം, ഫോൺപേ, ഗൂഗിൾപേ തുടങ്ങിയ ആപ്ലിക്കേഷനുകൾ വഴി പണമിടപാട് നടക്കാതെ വന്നു. ഇന്ന് രാവിലെ 11.30 ഓടെയാണ് യുപിഐ സേവനങ്ങളില്‍ തടസം നേരിട്ടത്. എൻ‌പി‌സി‌ഐ നിലവിൽ ഇടയ്ക്കിടെ സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്നുവെന്നും ഇത് ഭാഗികമായി യു‌പി‌ഐ ഇടപാടുകളെയും ബാധിക്കുന്നുവെന്നും നാഷണൽ പേയ്മെൻറ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) എക്സിൽ കുറിച്ചു. പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും എൻ‌പി‌സി‌ഐ പറഞ്ഞു.

Exit mobile version