Site icon Janayugom Online

മയക്കുമരുന്ന് കേസിൽ യുഎസ് ബാസ്കറ്റ് ബോൾ താരത്തിന് റഷ്യയിൽ ഒമ്പത് വർഷം തടവ്

മയക്കുമരുന്ന് കേസിൽ യുഎസ് ബാസ്കറ്റ് ബോൾ താരം ബ്രിട്ട്നി ഗ്രിനറിന് ഒമ്പത് വർഷം ജയിൽ ശിക്ഷ വിധിച്ച് റഷ്യ. ഒമ്പത് വർഷത്തെ തടവ് ശിക്ഷയ്ക്ക് പുറമേ 16,990 ഡോളറും പിഴ ചുമത്തിയിട്ടുണ്ട്.

രണ്ട് തവണ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവും വനിതാ നാഷണൽ ബാസ്കറ്റ് ബോൾ അസോസിയേഷൻ താരവുമായ ഗ്രിനർ, ഒരു മത്സരത്തിനായി റഷ്യൻ ടീമിന് വേണ്ടി കളിക്കാൻ എത്തിയപ്പോഴാണ് അറസ്റ്റിലാകുന്നത്.

ബ്രിട്ട്നി ഗ്രിനറിനെതിരായ റഷ്യയുടെ നടപടി സ്വീകാര്യമല്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. അമേരിക്കയും റഷ്യയും തമ്മിൽ തടവുകാരെ കൈമാറ്റം ചെയ്യുന്ന പുതിയ തീരുമാനത്തിന് ഇത് വഴിയൊരുക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഹാഷിഷ് ഓയിൽ അടങ്ങിയ വാപ് കാട്രിഡ്ജുകളാണ് ഗ്രിനറിന്റെ കൈവശം നിന്ന് പിടിച്ചെടുത്തത്. താരം കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. ഗ്രിനറിന്റെ മോചനത്തിനായി ബൈഡൻ ഭരണകൂടം പ്രവർത്തിക്കുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.

Eng­lish summary;US bas­ket­ball star jailed for nine years in Rus­sia on drug charges

You may also like this video;

Exit mobile version