വെനിസ്വേലയില്‍ അമേരിക്കൻ ബോംബാക്രമണം. കാരക്കാസിലും തൊട്ടടുത്ത പ്രദേശങ്ങളിലും അമേരിക്ക നിരവധി വ്യാമോക്രമണങ്ങൾ നടത്തിയത്. പ്രദേശത്തെ വ്യത്യസ്ത ഇടങ്ങളിൽ സ്ഫോടനം നടത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കുറഞ്ഞത് ഏഴ് സ്ഫോടനങ്ങളാണ് കാരക്കാസിലും സമീപപ്രദേശങ്ങളിലും നടന്നത്. വിമാനങ്ങൾ താഴ്ന്ന് പറക്കുന്നതായി കാണാനായെന്നും അസോസിയേറ്റഡ് പ്രസിന്റെ റിപ്പോർട്ടിൽ പറഞ്ഞു.
കാരക്കാസിന്റ പടിഞ്ഞാറൻ പ്രദേശത്ത് വലിയ സെെനിക താവളം സ്ഥിതി ചെയ്യുന്നത്. അവിടെ വെെദ്യുതി ബന്ധം നഷ്ടപ്പെട്ടിരിക്കുകയാണൊണ് വിവരം. അതേസമയം യുഎസ് ആക്രമണത്തെ ശക്തമായ ഭാഷയിൽ വെനസ്വേല വിമർശിച്ചു.
യുഎസും വെനസ്വേലയും തമ്മൽ ഉരസൽ തുടരുന്നതിന് പിന്നാലെയാണ് വെനിസ്വേലയിൽ ബോംബ് സ്ഫോടനമുണ്ടായിരിക്കുന്നത്.
നിക്കോളാസ് മഡൂറോ അധികാര സ്ഥാനത്ത് നിന്നും നീങ്ങണമെന്നാവശ്യപ്പെട്ട് നിരവധി ഭീഷണിയാണ് യുഎസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. വെനിസ്വേലൻ മണ്ണിൽ ആക്രമണം നടത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ആക്രമം. 2013 മുതൽ വെനിസ്വേലൻ പ്രസിഡന്റായി തുടരുന്ന മഡൂറോയ്ക്കെതിരെ നിരവധി ഭീഷണിയാണ് യുഎസ് ഉയർത്തിയത്.

